"കടലക്കറി" വില്ലന്‍ അത്ര നിസാരക്കാരനല്ല; പേരിലുള്ളത് അറുപത് കേസുകള്‍, സഹായികളുടെ പേരിലും കേസുകള്‍; പ്രതികളെ പിടിച്ചത് മോഷണത്തിനിടെ സാഹസികമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

"കടലക്കറി" വില്ലന്‍ അത്ര നിസാരക്കാരനല്ല; പേരിലുള്ളത് അറുപത് കേസുകള്‍, സഹായികളുടെ പേരിലും കേസുകള്‍; പ്രതികളെ പിടിച്ചത് മോഷണത്തിനിടെ സാഹസികമായി

പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണില്‍ കടലക്കറിയെറിഞ്ഞ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പ്രതി അത്ര നിസാരക്കാരനല്ല. തഫ്്‌സീറിന്റെ പേരിലുള്ളത് 60 കേസുകളാണ്. ഇയാളെ തൃത്താലയിലെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രക്ഷപ്പെട്ട സഫ്‌സീറിനെ തൃത്താലയിലെ വാടകവീട്ടിലെത്തി. ഒളിവില്‍ താമസിക്കാന്‍ സഹായിച്ച പ്രതികളെയും പോലീസ് പിടിയിലായി.

ഈ മാസം അഞ്ചിനാണ് പ്രതി കടലക്കറി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കണ്ണിലേക്ക് എറിഞ്ഞ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്കായി വിവിധ ജില്ലകളില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പ്രതി ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തി. പിന്നീട് സഹായികളെ കൂട്ടി വീണ്ടും മോഷണം തുടരുകയായിരുന്നു. പ്രതിയും സഹായികളും കഴിഞ്ഞ 12ന് ഗോവയില്‍ പോവുകയും 15ന് തിരികെ വരികയും ചെയ്തു. പൊന്നാനി, ചമ്മ്രവട്ടം, കല്‍പ്പകഞ്ചേരി, എടപ്പാള്‍, ചമ്രവട്ടം, തൃത്താല, പട്ടാമ്പി, തിരൂര്‍, കുന്നംകുളം, പെരുമ്പിലാവ് മേഖലകളില്‍ 40 ഓളം കടകളില്‍ മോഷണം നടത്തി. പട്ടാമ്പി, തിരുനാവായ, പുത്തനത്താണി ഭാഗങ്ങളില്‍ നിന്നും മൂന്നു ബൈക്കുകളും ഇവര്‍ മോഷ്ടിച്ചു.

തൃത്താലയില്‍ ഒതളൂരില്‍ തുണിക്കച്ചവടക്കാരെന്ന പേരില്‍ സംഘം വീട് വാടകയ്ക്ക് എടുത്തു താമസിച്ച് വരികയായിരുന്നു. ഇതിനിടെ മോഷണത്തിനിടെ പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതാണ് പ്രതികളെ കണ്ടെത്താന്‍ കാരണമായത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് തൃത്താല കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമത്തിനിടെ പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതികള്‍ മോഷ്ടിച്ച മൂന്ന് ബൈക്കുകളും തൃത്താല പോലീസ് പിടിച്ചെടുത്തു. ഒരു വാഹനം മോഷ്ടിച്ച് മൂന്ന് ദിവസം ഉപയോഗിക്കും പിന്നീട് ഇത് ഉപേക്ഷിച്ച് അവിടെ നിന്നും അടുത്ത വാഹനം മോഷ്ടിക്കുകയാണ് പതിവ്. ഒന്നാംപ്രതി തഫ്‌സീര്‍ ദര്‍വീഷിന് വിവിധ സ്‌റ്റേഷനുകളിലായി അറുപതിലധികം കേസുകള്‍ നിലവിലുണ്ട്. രണ്ടാം പ്രതി അന്‍സാര്‍ തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും മാല മോഷ്ടിച്ച കേസ്, കണ്ണൂരില്‍ നിന്നും വിദേശികളെ ആക്രമിച്ചു പണം കവര്‍ന്ന കേസ് എന്നിവയുള്‍പ്പടെയുള്ള വിവിധ കേസുകളിലെ പ്രതിയാണ്. മൂന്നാംപ്രതി ഇര്‍ഷാദ് തഫ്‌സീറിനും അന്‍സാറിനും കൂടെ സഹായിയായി കൂടിയതാണ്. മൂന്നു പ്രതികളെയും വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തു.



from mangalam.com http://bit.ly/2EOfwMs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages