ചണ്ഡീഗഢ്:സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം പഞ്ചാബിലും. മരിച്ചുവെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് പണം തട്ടിയെടുക്കാനായി തയ്യാറാക്കിയ പദ്ധതിയിൽ വെന്തുമരിച്ചത് വീട്ടുജോലിക്കാരനും. നവംബർ 19 നാണ് സംഭവം നടന്നത്. പോലീസ് അന്വേഷണത്തിൽ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത ആകാശ്, അനന്തരവനായ രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ഒരു ബോളിവുഡ് സിനിമയിൽ നിന്നാണ് ഇത്തരത്തിൽ കൊലപാതകം നടത്താനുള്ള ആശയം ലഭിച്ചതെന്ന് ആകാശും രവിയും പോലീസിനോട് സമ്മതിച്ചു. ആകാശിന്റെ മകളുടെ പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായിരുന്നു കൊലപാതകം. മകളെ വിദേശത്തയച്ച് വിദ്യാഭ്യാസം നൽകണമെന്ന് ആകാശ് അതിയായി ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസചിലവിനായി 50 ലക്ഷം രൂപ ആവശ്യമായിരുന്നു. ഇൻഷുറൻസ് തുക ലഭിച്ചാൽ ഇതു സാധ്യമാണെന്ന് മനസിലാക്കിയ ആകാശ് അതിന് കണ്ടെത്തിയ മാർഗം താൻ മരിച്ചതായി ഇൻഷുറൻസ് കമ്പനിയെ ധരിപ്പിക്കുകയായിരുന്നു. വീട്ടിലെ ജോലിക്കാരനായിരുന്ന രാജുവിനെ കൊലപ്പെടുത്താൻ തീരുമാനിച്ച ആകാശും രവിയും രാജുവിന് ആദ്യം മദ്യം നൽകി. മദ്യലഹരിയിലായ രാജുവിനെ കാറിലിരുത്തി തീ കൊളുത്തുകയായിരുന്നു. മരിച്ചത് ആകാശാണെന്ന് ഭാര്യയും മകളും പോലീസിന് മൊഴി നൽകി. ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷിക്കുകയും ചെയ്തു. എന്നാൽ തുക ലഭിക്കാനുള്ള രവിയുടെ തിരക്കും വെപ്രാളവും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് രവിയെ അറസ്റ്റു ചെയ്തു. രാജുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകത്തെ കുറിച്ചുള്ള വിവരം രവി പോലീസിനോട് പറഞ്ഞു. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ ആകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Content Highlights: Punjab man fakes his death by killing house help to finance daughters studies
from mathrubhumi.latestnews.rssfeed https://ift.tt/2PoXeSG
via
IFTTT
No comments:
Post a Comment