കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. പത്തുവർഷത്തിൽ താഴെ സർവീസുള്ളവരും പ്രതിവർഷം 120 ദിവസത്തിൽ കുറച്ചു മാത്രം ജോലി ചെയ്യുന്നവരുമായ എംപാനൽ കണ്ടക്ടർമാരെ ഒരാഴ്ചക്കുള്ളിൽ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അഡൈ്വസ് മെമ്മോ അയച്ചിട്ടുപോലും കണ്ടക്ടർമാരുടെ പി.എസ്.സി ലിസ്റ്റിൽ നിന്നും നിയമനം നടക്കാതെ വന്നപ്പോഴാണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്. നിലവിൽ 7800 ൽപരം എംപാനൽ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിൽ ഉള്ളത്. ഇതിൽ 3600 ലേറെ ജീവനക്കാർക്ക് ഇതോടെ ജോലി നഷ്ടമാകും. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് പറയാനുള്ളത് വ്യക്തമായി കോടതിയെ ബോധിപ്പിക്കാനായില്ലെന്ന് ആരോപണമുണ്ട്. എംപാനൽ ജീവനക്കാർ തൊഴിലാളി ക്ഷാമമുണ്ടാകുമ്പോൾ ദൈനം ദിന ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി സജ്ജമാക്കിയവരാണ്. ഇവരെ സാധാരണ കരാർ തൊഴിലാളികളുടെ ഗണത്തിൽ പെടുത്താൻ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് സർക്കാരിന് കെ.എസ്.ആർ.ടി.സി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കോടതി ഉത്തരവിൽ നിന്ന് പിന്നാക്കം പോകാനുള്ള സാധ്യത കുറവാണ്. ജസ്റ്റിസ് ചിദംബരേഷും, ജസ്റ്റിസ് പിഷാരടിയും ചേർന്ന ബെഞ്ചാണ്ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. content highlights:HC asked to dismiss KSRTC m panel conductors
from mathrubhumi.latestnews.rssfeed https://ift.tt/2KX9r08
via
IFTTT
No comments:
Post a Comment