മൂന്ന്‌ വിമാനങ്ങൾ അടുത്തടുത്ത്; അപകടം ഒഴിവായത് തലനാരിഴയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

മൂന്ന്‌ വിമാനങ്ങൾ അടുത്തടുത്ത്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡൽഹി: നൂറുകണക്കിന് യാത്രക്കാരുമായി വളരെയടുത്ത് പറന്ന മൂന്നു വിമാനങ്ങൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡിസംബർ 23-ന് ഡൽഹി വ്യോമ വിവരമേഖലയുടെ പരിധിയിലായിരുന്നു സംഭവം. ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന ഡച്ച് വിമാനസർവീസായ കെ.എൽ.എം., തയ്വാനിൽനിന്നുള്ള ഇവ എയർ, യു.എസ്. ആസ്ഥാനമായ നാഷണൽ എയർലൈൻസ് എന്നിവരുടെ വിമാനങ്ങളാണ് പരസ്പരം പാലിക്കേണ്ട അകലം ലംഘിച്ച് അടുത്തടുത്തായി പറന്നത്. നാഷണൽ എയർലൈൻസിന്റെ വിമാനം 31,000 അടി ഉയരത്തിലും ഇവ എയർലൈൻസിന്റെ വിമാനം 32,000 അടിയിലുമായി ആദ്യം പറന്നു. പിന്നാലെ 33,000 അടിയിൽ കെ.എൽ.എമ്മും എത്തി. എയർട്രാഫിക് കൺട്രോളറുടെ ഒന്നിലധികം മുന്നറിയിപ്പുകളിലൂടെയാണ് ഒടുവിൽ വലിയദുരന്തം ഒഴിവായത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവം അന്വേഷിച്ചുവരികയാണ്. Content Highlights:New Delhi, Aircrafts


from mathrubhumi.latestnews.rssfeed http://bit.ly/2BJGyjR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages