ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ കാലം കഴിഞ്ഞു -ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ കാലം കഴിഞ്ഞു -ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു

മലപ്പുറം: ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ സംവിധാനം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു. മലപ്പുറം മേൽമുറിയിൽ മഅദിൻ അക്കാദമി വൈസനിയം സമാപനസമ്മേളനത്തോടനുബന്ധിച്ചുള്ള ചർച്ചാസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യ-ഭാവിയുടെ വിചാരങ്ങൾ' എന്ന വിഷയത്തിലായിരുന്നു ചർച്ച. രാജ്യത്തിന്റെ മുന്നോട്ടുള്ളപോക്കിന് പാർലമെന്ററി ജനാധിപത്യം തടസ്സമുണ്ടാക്കുന്നുണ്ട്. ഈ സംവിധാനത്തിന്റെ ഫലമായാണ് വോട്ടിനുവേണ്ടി എല്ലാ രാഷ്ട്രീയപ്പാർട്ടികളും ജാതി-മത പ്രീണനം നടത്തുന്നത്. എല്ലാ രാഷ്ട്രീയനേതാക്കളും ഇതിൽ വിദഗ്ധരാണ്. രാജ്യത്തെ ജനങ്ങളുടെ ഐക്യം ഇല്ലാതാകുകയാണ് ഫലം. ചൈനയെപ്പോലുള്ള രാജ്യങ്ങൾ പാർലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ചില ഗുണങ്ങൾ അവർക്കുണ്ട്. പാർലമെന്ററി ജനാധിപത്യം അവസാനിച്ച് ബദൽ സംവിധാനം വരണം. എന്നാൽ അത് എന്താകണമെന്നു പറയാൻ തനിക്കാകില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമാണ്. ബി.ജെ.പിക്കോ കോൺഗ്രസിനോ ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല. ചെറുകക്ഷികൾ നിർണായകശക്തിയാകും. പശുവിനെയും രാമനെയും മുന്നിൽനിർത്തി വോട്ടുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഡിജിറ്റൽ ഇന്ത്യയിൽ 47 ശതമാനം കുട്ടികൾ പോഷകക്കുറവ് അനുഭവിക്കുന്നവരാണെന്ന കാര്യം മറക്കരുത്. ഇന്ത്യയിൽ 93 ശതമാനംപേരും പുറത്തുനിന്നു വന്നവരാണ്. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ആറോ ഏഴോ ശതമാനം പേരാണ് യഥാർഥത്തിൽ തദ്ദേശീയരെന്നും കട്ജു പറഞ്ഞു. ഹസ്സൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. മഅദിൻ അക്കാദമി ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, കർണാടക വഖഫ് മന്ത്രി യു.ടി. ഖാദർ, എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, എ.എൻ. ഷംസീർ, കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ പ്രസംഗിച്ചു. Content Highlights:retired Supreme court Justice Markandeya katju Critics Parliamentary Democracy System in India


from mathrubhumi.latestnews.rssfeed http://bit.ly/2RtlvfD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages