തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി ലൈസന്‍സ് അനുമതിയില്‍ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍, എക്‌സൈസസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, നാല് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാന്‍ നടപടിയുണ്ടാകണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. വഞ്ചിയൂര്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ചെന്നിത്തല ഹര്‍ജി സമര്‍പ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്ക് മുന്‍പാണ് ലൈസന്‍സിന് അനുമതി നല്‍കിയതെന്ന് ചെന്നിത്തല പറയുന്നു. കേസില്‍ ശക്തമായ ഉറച്ചുനില്‍ക്കുന്നതായും കേരളം കണ്ട വലിയ അഴിമതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും ക്രമരഹിതമായി അനുമതി നല്‍കിയതില്‍ വലിയ അഴിമതി നടന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ചെന്നിത്തല നല്‍കിയ പരാതി ഗവര്‍ണര്‍ പി.സദാശിവം തള്ളിക്കളഞ്ഞിരുന്നു. തന്റെ പരാതി കേള്‍ക്കാതെയാണ് ഗവര്‍ണര്‍ തള്ളിക്കളഞ്ഞതെന്നും ചെന്നിത്തല പറയുന്നു.
ഇടപാടില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ സമരം തുടങ്ങിയതോടെ ലൈസന്‍സ് അടക്കമുള്ള നടപടികള്‍ എല്ലാം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഇടപാട് റദ്ദാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണിത്. ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനമുണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തിയെന്നും ജനം ജാഗ്രതയുള്ളവരാണെന്ന് ഓര്‍മ്മിപ്പിച്ചുമായിരുന്നു ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെ വിശീദകരണവും ഹൈക്കോടതിയുടെ വിധിയും കണക്കിലെടുത്ത ഗവര്‍ണര്‍ കത്ത് തള്ളിക്കളഞ്ഞു.
from mangalam.com https://ift.tt/2Q6nO8b
via IFTTT
No comments:
Post a Comment