ഇന്ത്യയിലെ ഒരു ലൈംഗികത്തൊഴിലാളി ഒരിക്കല്‍ ബില്‍ഗേറ്റ്സിനെ കരയിച്ചു; കൂടിക്കാഴ്ചയില്‍ മകള്‍ ആത്മഹത്യ ചെയ്ത ആ അമ്മയുടെ കഥ കരളലിയിച്ചു കളഞ്ഞെന്ന് വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ഇന്ത്യയിലെ ഒരു ലൈംഗികത്തൊഴിലാളി ഒരിക്കല്‍ ബില്‍ഗേറ്റ്സിനെ കരയിച്ചു; കൂടിക്കാഴ്ചയില്‍ മകള്‍ ആത്മഹത്യ ചെയ്ത ആ അമ്മയുടെ കഥ കരളലിയിച്ചു കളഞ്ഞെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയിലെ ഒരു ലൈംഗികത്തൊഴിലാളിയായ യുവതിയുടെ കഥ ഒരിക്കല്‍ കരളലിയിപ്പിച്ചെന്ന് വെളിപ്പെടുത്തി ബില്‍ഗേറ്റ്സ്. തന്റെ സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട ഒരു പരിപാടിയുടെ ഭാഗമായി ലൈംഗിക​ത്തൊഴിലാളികളുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു സംഭവം. ഇന്ത്യയില്‍ ഇങ്ങിനെ നേരിടേണ്ടി വന്ന പല പരിപാടികളുമായി ബന്ധപ്പെട്ട അനുഭവം സ്‌ട്രെയ്ഞ്ചര്‍ ട്രൂത്ത് : ലെസണ്‍ ഇന്‍ ലവ്, ലീഡര്‍ഷിപ്പ് ആന്‍ഡ് കറേജ് ഫ്രെം ഇന്ത്യാസ് സെക്‌സ് വര്‍ക്കേഴ്‌സ് എന്ന പുസ്തകത്തിലായിരുന്നു ബില്‍ഗേറ്റ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

സന്ദര്‍ശത്തിനിടയില്‍ ഒരു സ്ത്രീ തന്റെ മകള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം വിവരിച്ചു. ലൈംഗികത്തൊഴിലാളിയുടെ മകളായതിനാല്‍ സ്‌കൂളില്‍ അവള്‍ക്ക് ഏറെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. കുട്ടികള്‍ കളിയാക്കുകയും കമന്റടിക്കുകയും ചെയ്യുമായിരുന്നു. സഹപാഠികളുടെ കളിയാക്കലുകള്‍ അസഹ്യമായതോടെ അവള്‍ ആത്മഹത്യ ചെയ്തു. ഈ കഥ കേട്ട ബില്‍ ഗേറ്റ്‌സ് കരയുകയായിരുന്നെന്ന് പുസ്തകം വിവരിക്കുന്നു.

താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന വസ്തുത മകളില്‍ നിന്ന് ആ സ്ത്രീ ബോധപൂര്‍വ്വം മറച്ചു വെച്ചിരുന്നു. മകളെ തന്റെ വഴിയില്‍ വളര്‍ത്താന്‍ താല്‍പര്യമില്ലായിരുന്നതിനാലായിരുന്നു ഇക്കാര്യം മറച്ചുവെച്ചത്. എന്നാല്‍ ഒരിക്കല്‍ സഹപാഠികള്‍ ഇത് കണ്ടുപിടിച്ചതോടെ പെണ്‍കുട്ടിയുടെ ദുര്യോഗം തുടങ്ങി. കളിയാക്കലുകളും അപമാനവും സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി ആത്മഹത്യയില്‍ അഭയം തേടി. ഇന്ത്യയിലെ ലൈംഗിക ത്തൊഴിലാളികള്‍ അനുഭവിക്കുന്ന കടുത്ത ജീവിതപരിതസ്ഥിതികള്‍ നേരിട്ട് കേട്ടറിയാന്‍ ബില്‍ ഗേറ്റ്‌സ് താല്പര്യം കാട്ടിയിരുന്നു.

ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്റെ എയ്ഡ്‌സ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി പല പരിപാടികള്‍ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബില്‍ഗേറ്റ്‌സ് പലപ്പോഴും ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളുടെ തെരുവുകളും സന്ദര്‍ശിച്ചിട്ടുണ്ട്. ലൈംഗികത്തൊഴിലാളി തന്റെ ജീവിതം പറയുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നയാളായ അശോര്‍ അലക്‌സാണ്ടറാണ് പുസ്തകത്തിന്റെ രചയിതാവ്.



from mangalam.com https://ift.tt/2ravnfo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages