സന്നിധാനം: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ കൈക്കലാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമാണ്. വാവര് നടയിലോ നടപ്പന്തലിലോ പോലീസ് ബാരിക്കേഡ് വച്ചിട്ടില്ല. ശബരിമലയില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തു മാത്രമാണ് ചെയ്തത്. ബി.ജെ.പി സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയത് സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ സമരങ്ങള്‍ നടക്കേണ്ടത് രാഷ്ട്രീയ വേദികളിലാണ്. ശബരിമലയിലെ നിരോധനാജ്ഞ നീക്കേണ്ട സമയത്ത് നീക്കുക തന്നെ ചെയ്യുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുമായി താന്‍ സംസാരിച്ചു. ഈ തീര്‍ഥാടന കാലത്ത് ഒരു ആളുപോലും ശബരിമലയില്‍ പരതി ഉന്നയിച്ചിട്ടില്ല. ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ താന്‍ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും കഴിയുന്നതെല്ലാം ഭക്തര്‍ക്കായി ചെയ്തുകൊടുക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി പ്രതിപക്ഷം സഭയില്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ക്ക് അടിസ്ഥാനമുണ്ടോ? കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് ഈ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത്. അല്ലാതെ ശശികല ടീച്ചറെപോലുള്ളവരല്ല. യു.ഡി.എഫിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരും. എന്നതിനാല്‍ അതില്‍നിന്ന്് മറച്ചുവയ്ക്കാന്‍ ഓടിഒളിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവിന്റെ് നേതൃത്വത്തില്‍ നിയമസഭയില്‍ നടന്നതെന്നും മന്ത്രി ആരോപിച്ചു.
കേരളം പ്രളയ ദുരന്തം നേരിട്ടാണ് കടന്നുവരുന്നത്. വലിയ നഷ്ടം എല്ലാവര്‍ക്കുമുണ്ടായി. സര്‍വ്വതും നഷ്ടമായി ആകാശം നോക്കി നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ട ഉത്തരവാദിത്തമാണ് എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിനായി നിയമസഭയില്‍ നടത്തേണ്ടിയിരുന്ന ചര്‍ച്ചകള്‍ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി പ്രതിപക്ഷം ഉപയോഗിച്ചുവെന്നു മന്ത്രി കുറ്റപ്പെടുത്തി.
from mangalam.com https://ift.tt/2FOOzcE
via IFTTT
No comments:
Post a Comment