ശബരിമല: സമുദായ നേതാക്കളുടെ യോഗത്തിനില്ലെന്ന് എന്‍.എസ്.എസ്; പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ശബരിമല: സമുദായ നേതാക്കളുടെ യോഗത്തിനില്ലെന്ന് എന്‍.എസ്.എസ്; പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍.എസ്.എസ്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി അറിയിച്ചു.
യോഗം ബഹിഷ്‌കരിക്കുന്ന കാര്യം ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. പങ്കെടുക്കാതിരിക്കുന്നതിന്റെ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ചെല്ലാനും പങ്കെടുക്കാനും അഭിപ്രായം പറയാനുമുള്ള മര്യാദ കാണിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. യുവതി പ്രവേശനത്തിലുള്ള എസ്.എന്‍.ഡി.പിയുടെ നിലപാട് യോഗത്തില്‍ അറിയിക്കും. മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് യോഗക്ഷേമ സഭയും ക്ഷത്രിയ സഭയും അടക്കമുള്ള സംഘടനകള്‍.

സംസ്ഥാനത്തെ 190 സംഘടനകളെയാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2rf21fR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages