ആളൊഴിഞ്ഞ് ബി.ജെ.പി ഓഫീസുകള്‍; പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും കോണ്‍ഗ്രസ്, പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യുഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ബി.ജെ.പി ആസ്ഥാനത്ത് കനത്ത മൗനം. ബി.ജെ.പി ഓഫീസുകള്‍ എല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ കൈവിട്ട സംസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടരുകയാണ്.
[IMG]
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി; ബി.എസ്.പിയും പിന്തുണയ്ക്കും
ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ തേടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ നിലവിലെ സീറ്റ് നില പ്രകാരം ബി.ജെ.പി 111 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 108 സീറ്റിലും ബി.എസ്.പി 4, മറ്റുള്ളവര്‍ 7 സീറ്റ്.
[IMG]
സംസ്ഥാന തിരഞ്ഞെടുപ്പ് ബിജെപി പിന്നില്‍; ഓഹരി വിപണി ഇടിഞ്ഞു
മുംബൈ: സംസ്ഥാന തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍ ഓഹരി വിപണി ഇടിഞ്ഞു. മണിക്കൂറുകള്‍ക്കക്ം 501.80 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 34,478.12ും ദേശീയ സൂചികയായ നിഫ്റ്റി 137.70 പോയന്റ് നഷ്ടത്തില്‍ 10,345.40ലും എത്തിയാണ് വ്യാപാരം നടത്തുന്നത്.
[IMG]
വിധി അനുകൂലമെങ്കിലും മല്യ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ വൈകും
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി പലായനം ചെയ്ത വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ട് കൊടുക്കണമെന്ന് ബ്രിട്ടന്‍ കോടതി ഉത്തരവിട്ടെങ്കിലും രാജ്യത്ത് എത്തുവാന്‍ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയശേഷം രാജ്യം വിടുകയായിരുന്നു. പിന്നീട് മല്യയെ തിരികെ കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിടുകയായിരുന്നു.
[IMG]
പിറവം പള്ളിക്കേസ്: ജഡ്ജി പിന്മാറണമെന്ന് ഹര്‍ജി; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറി
കൊച്ചി: പിറവം പള്ളിക്കേസ് പരിഗണിക്കുന്ന ജഡ്ജി ബെഞ്ചില്‍ നിന്നും മാറണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജഡ്ജിയെ മാറ്റി കേസ് അനുകൂലമാക്കി മാറ്റാനാണോ ഹര്‍ജിക്കാരന്റെ ശ്രമമെന്ന് ഹൈക്കോടതി ആരാഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭാ വിശ്വാസികള്‍ക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
from mangalam.com https://ift.tt/2LahKG6
via IFTTT
No comments:
Post a Comment