ന്യൂഡൽഹി: ലോക്സഭാംഗങ്ങൾ സഭയിൽ ചിലവഴിക്കുന്ന സമയം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും, അവരുടെ പാർട്ടികൾക്ക് വേണ്ടിയാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയുടെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീതകാല സമ്മേളനം വളരെ പ്രധാന്യമേറിയതാണ്. ഇത്തവണത്തെ സമ്മേളനത്തിൽ പൊതുജനതാത്പര്യമുള്ള നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. മുഴുവൻ ലോക്സഭാഗംങ്ങളും ഇത് പരിഗണിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാവിഷയങ്ങളും നമ്മൾ ചർച്ച ചെയ്യും-മോദി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസമാണ് ലോക്സഭയുടെ ശീതകാല സമ്മേളനത്തിനും തുടക്കമായത്. അന്തരിച്ച മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പോയി, മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി, ലോക്സഭാഗംങ്ങൾ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ആദ്യദിവസം സഭ പിരിഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞദിവസം സർവകക്ഷിയോഗവും വിളിച്ചുചേർത്തിരുന്നു. ദേശീയപ്രധാന്യമുള്ള എല്ലാവിഷയങ്ങളും സമ്മേളനകാലയളവിൽ ചർച്ചചെയ്യാമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ഉറപ്പുനൽകി. സഭാനടപടികൾ സുഗമമായി നടത്താൻ സഹകരിക്കാമെന്ന് പ്രതിപക്ഷകക്ഷികളും യോഗത്തിൽ അറിയിച്ചു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ശീതകാല സമ്മേളനവും ആരംഭിക്കുമ്പോൾ ലോക്സഭ ഏറെ പ്രക്ഷുബ്ധമായേക്കുമെന്നാണ് സൂചന.റഫാൽ ഇടപാട്, ആർ.ബി.ഐയിലെ രാജി, സി.ബി.ഐയിലെപ്രതിസന്ധി തുടങ്ങിയവ സഭയിൽ ചർച്ചയായേക്കും. നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നുംജയത്തോടെ പതിവിലേറെ ആത്മവിശ്വാസത്തിലായിരിക്കും കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ വിഷയങ്ങൾ അവതരിപ്പിക്കുക. ഇതോടൊപ്പം പ്രതിപക്ഷകക്ഷികളെ ഒരുകുടക്കീഴിലാക്കാനും കോൺഗ്രസ് മുൻനിരയിലുണ്ടാവും. Content Highlights:parliament winter session began, modi says lawmakers spend time for public welfare
from mathrubhumi.latestnews.rssfeed https://ift.tt/2C4aUPG
via
IFTTT
No comments:
Post a Comment