ബി.ജെ.പിയുടെ വിജയരഥത്തിന്റെ കുതിപ്പ് അവസാനിച്ചുവെന്ന് ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ബി.ജെ.പിയുടെ വിജയരഥത്തിന്റെ കുതിപ്പ് അവസാനിച്ചുവെന്ന് ശിവസേന

ന്യൂഡല്‍ഹി: അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി എന്‍.ഡി.എ ഘടകകക്ഷി ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ബി.ജെ.പിയുടെ വിജയക്കുതിപ്പ് അവസാനിച്ചുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയുടെ വിജയരഥത്തിന്റെ കുതിപ്പ് അവസാനിച്ചു. ഇത് ആത്മപരിശോധന നടത്തേണ്ട സമയമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന പാര്‍ട്ടിയാണ് ശിവസേന. 2014ല്‍ വെവ്വേറെയാണ് മത്സരിച്ചതെങ്കിലും ശിവസേന പിന്നീട് ബി.ജെ.പി മുന്നണിയുടെ ഭാഗമാവുകയായിരുന്നു. രാമക്ഷേത്ര വിഷയത്തിലടക്കം ബി.ജെ.പിയുമായി ശക്തമായ ഭിന്നതയിലാണ് ശിവസേന. രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ പാര്‍ലമെന്റ് നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.



from mangalam.com https://ift.tt/2EfkVuB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages