ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ പല പ്രമുഖ നേതാക്കള്‍ക്കും അടിതെറ്റി. ഇതില്‍ പ്രധാനമായും പറയേണ്ടത് മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്‌ലയുടെ അവസ്ഥയാണ്. വലിയ മാര്‍ജിനില്‍ തന്നെയാണ് പിന്നിട്ട് നില്‍ക്കുന്നത്.
മിസോറാമില്‍ കോണ്‍ഗ്രസ് പാനലില്‍ നിന്നും ചമ്പയിസൗത്തില്‍ നിന്നും ഷേര്‍സിപ്പില്‍ നിന്നും മത്സരിച്ച ലാല്‍ തന്‍ഹവ്‌ല തോല്‍വി സമ്മതിച്ചിരിക്കുകയാണ്. രണ്ടിടത്തും ഇദ്ദേഹം വളരെ പിന്നിലാണ്
അതേസമയം മറ്റ് നാല് മുഖ്യമന്ത്രിമാരും വിജയമുറപ്പിച്ചിരിക്കുകയാണ്. തെലുങ്കാനയില്‍ ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു വന്‍ മാര്‍ജിനില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് തുടക്കത്തില്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ടിആര്‍എസ് വ്യക്തമായ നേട്ടം തെലങ്കാനയില്‍ നേടുകയായിരുന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗം രജ്‌നന്‍ഗാവു മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറി.
രാജസ്ഥാനില്‍ നിലവിലെ മുഖ്യമന്ത്രി വസുന്ദര രാജെ വിജയക്കൊടി പാറിച്ചുവെങ്കിലും ബിജെപിക്ക് അധികാരം നഷ്ടമായി. വസുന്ദര രാജെ അധികാരത്തില്‍ നിന്നും താഴെയിറക്കി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിരിക്കുകയാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വന്‍ മാര്‍ജിനില്‍ മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
തെലങ്കാനയില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥിയായി ചന്ദ്രയാനഗുട്ടിയില്‍ നിന്നും മത്സരിച്ച അക്ബറുദ്ദീന്‍ ഉവൈസി വിജയിച്ചു. ടിആര്‍എസിന്റെ കെടി രാമറാവു സിരിസില്ലയില്‍ നിന്നും വിജയിച്ചു. അതേസമയം ടിഡിപിയുടെ നമ എന്‍ റാവു, ബിജെപി സ്ഥാനാര്‍ത്ഥി ബദ്ദാം ബാല്‍ റെഡ്ഡി രാജേന്ദ്ര, എന്നിവര്‍ പിന്നിലാണ്.
മിസോറാമില്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്‌ല രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച് പിന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ലാല്‍ തന്‍സാര, വി ചങ്തു എന്നിവര്‍ ദയനീയമായി പിന്നിട്ട് നില്‍ക്കുകയാണ്. എംഎന്‍എഫ് സ്ഥാനാര്‍ത്ഥി ആര്‍ ലാല്‍സിര്‍ലിയാന വനി മുന്നിട്ട് നില്‍ക്കുകയാണ്.
ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് വിജയിച്ചെങ്കിലും ബിജെപിക്ക് അധികാരം നഷ്ടമായി. കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ അംബികാ സിങ് ദിയോ, ജെസിസിയുടെ അജിത് ജോഗി എന്നിവര്‍ വിജയിച്ചു. ജെസിസിയുടെ രേണു ജോഗി, കോണ്‍ഗ്രസിന്റെ കരുണ ശുക്ല എന്നിവര്‍ തോല്‍വി അറിഞ്ഞു.
മധ്യപ്രദേശിലും നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജയിച്ചുവെങ്കിലും ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ യശോദര രാജെ സിന്ധ്യയും വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും അരുണ്‍ യാദവും ആരിഫ് അഖൂലും പിന്നിട്ട് നില്‍ക്കുകയാണ്.
രാജസ്ഥാനില്‍ വസുന്ധര രാജെ വിജയിച്ചെങ്കിലും ബാജെപിയുടെ സ്ഥിതി മധ്യപ്രദേശിലും സമാനമാണ്. ഇവര്‍ വിജയിച്ചുവെങ്കിലും ബിജെപി തോല്‍വി സമ്മതിച്ചു. കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ച ഗിരിജ വ്യാസ്, അശോക് ഗെഹ്ലോട്ട് എന്നിവര്‍ വിജയിച്ചു. ബിജെപി നേതാക്കളായ ഗുലാം ചന്ദ് ഖട്ടാരിയ, യൂനുസ് ഖാന്‍ എന്നിവര്‍ തോല്‍വി അറിഞ്ഞു. കോണ്‍ഗ്രസിന്റെ സി പി ജോഷിയും തോല്‍വി അറിഞ്ഞു. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് തൊങ്കില്‍ നിന്നും ജയിച്ചു കയറി. ഇദ്ദേഹം തന്നെയാവും മുഖ്യമന്ത്രി.
from mangalam.com https://ift.tt/2L8dgjp
via IFTTT
No comments:
Post a Comment