തെരഞ്ഞെടുപ്പില്‍ ജയിക്കണം; രാഹുല്‍ഗാന്ധിയുടെ വീടിന് മുന്നില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയുമായി അണികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

തെരഞ്ഞെടുപ്പില്‍ ജയിക്കണം; രാഹുല്‍ഗാന്ധിയുടെ വീടിന് മുന്നില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയുമായി അണികള്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് വ്യക്തമാക്കിയിരുന്നത്. ഫലപ്രഖ്യാപനത്തിന് മുന്നെ വിജയിക്കാനായി കോണ്‍ഗ്രസ് പ്രത്യേക പൂജകള്‍ നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തെത്തി. സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ പൂജ നടത്തുന്ന പ്രവര്‍ത്തകരുടെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രത്യേക പ്രാര്‍ത്ഥനയും പൂജയുമാണ് നടത്തിയത്.

പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ നിരത്തി വെച്ച് രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു പൂജ. സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രത്യേക പൂജയില്‍ പങ്കെടുത്തു. സോണിയ ഗാന്ധി, പ്രിയങ്ക വാധ്ര, മധ്യപ്രദേശ് നേതാവ് കമല്‍ നാഥ്, രാജസ്ഥാന്‍ നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരുടെ ചിത്രങ്ങള്‍ വെച്ചായിരുന്നു പൂജയും പ്രാര്‍ത്ഥനയും.



from mangalam.com https://ift.tt/2C24dgW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages