പഴയ മുഖങ്ങളില്ലാതെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്; മത്സരിച്ചതില്‍ 14ും പുതുമുഖങ്ങള്‍; അജിത് ജോഗിയുടെ കാലുമാറ്റം നേട്ടമാക്കാനാകാതെ ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പഴയ മുഖങ്ങളില്ലാതെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്; മത്സരിച്ചതില്‍ 14ും പുതുമുഖങ്ങള്‍; അജിത് ജോഗിയുടെ കാലുമാറ്റം നേട്ടമാക്കാനാകാതെ ബിജെപി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെങ്കിലും പ്രമുഖ നേതാക്കളുടെ ആരുടെയും സഹായമില്ലാതെയാണ് വിജയിക്കാന്‍ സാധിച്ചത് എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിയുടെ മുഖമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകുന്നതിന് കാരണമാകുന്നത്.

അതിനാല്‍ തന്നെ 14 പുതുമുഖങ്ങള്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ഇതോടെ ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനും കാര്യമായ നേതാക്കള്‍ ഇല്ലാതിരുന്നിട്ടും ഫലമുണ്ടാക്കുകയായിരുന്നു.

ഇത്തരത്തില്‍ നിന്നിട്ടും ബിജെപിയുടെ ഭരണവിരുദ്ധ വികാരം തന്നെയാണ് കോണ്‍ഗ്രസിന് പ്രധാന ആയുദ്ധമായത് എന്ന് പറയാതെ വയ്യ. അഴിമതി, തൊഴിലില്ലായ്മ്മ കാര്‍ഷിക പ്രതിസന്ധി അടക്കമുള്ളവ തുടങ്ങിയവ അണിനിരത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം.

ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുമ്പോള്‍ 18 ഇടങ്ങളില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും പിരിഞ്ഞ് ജനതാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച അജിത് ജോഗിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തതും നിരാശ ഉയര്‍ത്തിയിട്ടുണ്ട്. ജോഗിയുടെ ഈ മാറ്റം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി കരുതിയത്.



from mangalam.com https://ift.tt/2Lbqege
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages