ചാഞ്ചാടി മധ്യപ്രദേശ്; പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസും ബി.ജെ.പിയും; സഖ്യത്തിനൊരുങ്ങി രാജസ്ഥാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ചാഞ്ചാടി മധ്യപ്രദേശ്; പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസും ബി.ജെ.പിയും; സഖ്യത്തിനൊരുങ്ങി രാജസ്ഥാന്‍

ഭോപ്പാല്‍: അവസാന നിമിഷം വരെ പിരിമുറക്കും സമ്മാനിച്ച് മധ്യപ്രദേശും രാജസ്ഥാനും. ലീഡ് നില മാറിമറിയുന്ന മധ്യപ്രദേശ് ആണ് കക്ഷികള്‍ക്ക് ഏറ്റവും പിരിമുറക്കം സമ്മാനിക്കുന്നത്. 15 വര്‍ഷത്തോളം നീണ്ട ബി.ജെ.പി ഭരണത്തെ മുട്ടുകുത്തിച്ചാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് നില ഉയര്‍ത്തിയ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് ബി.ജെ.പി വീണ്ടും ഇവിടെ ലീഡ് പിടിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ബി.ജെ.പിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസ് വീണ്ടും കേവല ഭൂരിപക്ഷ നിലയിലേക്ക് തിരിച്ചെത്തി. 117 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് ലീഡ് എത്തിച്ചു. എന്നാല്‍ വൈകാതെ അത് 115ല്‍ എത്തി.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ അധികാരത്തിലെത്താന്‍ കേവല ഭുരിപക്ഷത്തിന് 116 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. 12.15ന് പുറത്തുവന്ന അനൗദ്യോഗിക ഫലമനുസരിച്ച് കോണ്‍ഗ്രസ് 113 ഇടത്തും ബി.ജെ.പി 103 സീറ്റുകളിലും ബി.എസ്.പി ആറിടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ എട്ടിടത്താണ്. ഈ സീറ്റുകളില്‍ പലയിടത്തും ബി.എസ്.പിയും എസ്.പിയും തമ്മിലാണ് മത്സരം. ഇവിടുങ്ങളില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഈ സീറ്റുകളില്‍ ബി.ജെ.പി മുന്നേറാനുള്ള സാധ്യത അവസാന നിമിഷത്തില്‍ വളരെ കുറവാണ്.

ഉച്ചയ്ക്ക് 12.22 ഓടെ ബിജെപി 107 സീറ്റുകളിലും കോണ്‍ഗ്രസ് 108 സീറ്റുകളിലും എത്തി. വൈകാതെ കോണ്‍ഗ്രസ് ലീഡ് 110ല്‍ എത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബി.ജെ.പി 109ലും കോണ്‍ഗ്രസ് 108ലുമാണ്. ബി.എസ്.പിക്ക് ആറും ലീഡ് കാണിക്കുന്നു.

രാജസ്ഥാനില്‍ ആകട്ടെ കോണ്‍ഗ്രസ് 92 സീറ്റുകളിലും ബി.ജെ.പി 82 സീറ്റുകളിലും ബി.എസ്.പി മൂന്നു സീറ്റുകളിലും മറ്റുള്ളവര്‍ 22 സീറ്റുകളിലും ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് നിലവില്‍ കോണ്‍ഗ്രസ് ഇവിടെ 99 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി 75 സീറ്റുകളിലും സ്വതന്ത്രര്‍ 13ഉം ബി.എസ്.പി മൂന്നും സി.പി.എം രണ്ടും മറ്റുള്ളവര്‍ നാലും സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ഈ ചാഞ്ചാട്ടം അവസാന നിമിഷം വരെ തുടരുമെന്നാണ് സൂചന. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യതയാണ് കാണുന്നത്. ബി.എസ്.പി, എസ്.പി തുടങ്ങിയ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് വലിയ പ്രയാസമുണ്ടാവില്ല.



from mangalam.com https://ift.tt/2C2IhlU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages