മധ്യപ്രദേശില്‍ മായാവതിയാകും കിംഗ് മേക്കര്‍; കോണ്‍ഗ്രസ് ഭരിക്കണോ ബിജെപി ഭരിക്കണോ എന്ന് മായാവതി നിശ്ചയിച്ചേക്കും! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മധ്യപ്രദേശില്‍ മായാവതിയാകും കിംഗ് മേക്കര്‍; കോണ്‍ഗ്രസ് ഭരിക്കണോ ബിജെപി ഭരിക്കണോ എന്ന് മായാവതി നിശ്ചയിച്ചേക്കും!

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തെത്തുമ്പോള്‍ ഏവരും ആകാംക്ഷയോടെ നോക്കുന്നത് മധ്യപ്രദേശ് ഫലമാണ്. 15 വര്‍ഷമായി നീണ്ട് നിന്ന ഭരണം ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ശക്തമായ മടങ്ങി വരവിനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുന്നത്. ഇരുവര്‍ക്കും കേവല ഭൂരിപക്ഷത്തിനായി പൊരുതുന്നുണ്ടെങ്കിലും ആര്‍ക്കും നിലയുറപ്പിക്കാനായിട്ടില്ല.

ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ഇരുകൂട്ടരും കടുത്ത മത്സരമാണ് നടക്കുന്നത്. ബിഎസ്പിയുടെ നേട്ടം ഇവിടെ നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിഎസ്പിയുടെ സഹായം ഇരു കൂട്ടര്‍ക്കും ആവശ്യം വരും. ഇതോടെ മായാവതിയുടെ തീരുമാനം സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമാകും. ബിജെപിയും കോണ്‍ഗ്രസും സീറ്റ് രൂപീകരിക്കാന്‍ മായാവതിയെ സമീപിക്കേണ്ടി വരും.

മധ്യപ്രദാശില്‍ ഫോട്ടോഫിനിഷിലേക്കാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കില്‍ മായാവതിയുടെ തീരുമാനം നിര്‍ണായകമാകും. ദളിത് വോട്ട് ബാങ്കുകളില്‍ സ്വാധീനമുള്ള മായാവതിയുടെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് അധികാരം ഇതിനകം ഉറപ്പിക്കാമായിരുന്നു.

മായാവതി ബിജെപി പാളയത്തിലേക്ക് പോകില്ലെന്ന വിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളില്‍ കുറവുണ്ടാകുകയാണെങ്കില്‍ മായാവതിയുമായി സംഖ്യമുണ്ടാക്കാന്‍ രാഹുല്‍ ശ്രമിച്ചേക്കും.



from mangalam.com https://ift.tt/2LbS2kz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages