മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ വിജയമായി കാണാന്‍ കഴിയില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്. ഇത് ജനരോഷത്തിന്റെ പ്രകടനമായി കണ്ടാല്‍ മതി. സ്വയം പുനപരിശോധന ബി.ജെ.പിക്ക് അനിവാര്യമാണെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.
അതേസമയം, ഇതുവരെയുള്ള ഫലസൂചന അനുസരിച്ച് ഒന്നും വ്യക്തമല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും കക്ഷികള്‍ക്കും അഭിനന്ദനങ്ങള്‍. എന്നാല്‍ തെലങ്കാനയിലെ മഹാഗത്ബന്ധന്‍ ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയല്ല. സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാണെന്നും അദ്ദേഹം പ്രതികരിച്ചു.
തെലങ്കാനയിലെ കനത്ത തിരിച്ചടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വോട്ടെണ്ണലിന് മുന്‍പേ ടി.ആര്‍.എസ് ഫലം അറിഞ്ഞുകഴിഞ്ഞു. അത് എങ്ങനെ സാധിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉത്തംകുമാര്‍ റെഡ്ഡി പ്രതികരിച്ചു. ഇക്കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.
[IMG]
തെരഞ്ഞെടുപ്പ് ഫലത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ട്. ഇലക്‌ടോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ബലമായ സംശയമുണ്ട്. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ കോണ്‍ഗ്രസ് ആവശ്യത്തെ തള്ളി ടി.ആര്‍.എസ്് എം.പി കെ.കവിത രംഗത്തെത്തി. തോല്‍ക്കുന്ന കക്ഷികള്‍ എല്ലായ്‌പ്പോഴും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെ തള്ളിപ്പറയുന്നത് പതിവാണ്. ഇത് പൂര്‍ണ്ണമായും തെറ്റാണ്. വോട്ടിംഗ് മെഷീനുകള്‍ മാറ്റണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തള്ളിക്കളഞ്ഞതാണ്. ജനങ്ങള്‍ ടി.ആര്‍.എസിന് വിജയം സമ്മാനിച്ചു. കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ എല്ലാം തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2C2MEx7
via IFTTT
No comments:
Post a Comment