ഈ വിജയം രാഹുല്‍ ഗാന്ധിക്കുള്ള സമ്മാനം; മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും: സച്ചിന്‍ പൈലറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ഈ വിജയം രാഹുല്‍ ഗാന്ധിക്കുള്ള സമ്മാനം; മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും: സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനു ലഭിച്ച തിളക്കമാര്‍ന്ന വിജയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ള സമ്മാനമാണെന്ന് രാജസ്ഥാന്‍ പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസിന് ഈ വിജയം ലഭിക്കുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജസ്ഥാനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നതിന്റെ ഫലസൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ 21 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. അന്തിമ ഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രി ആരാകുമെന്നത് കോണ്‍ഗ്രസ് നേതൃത്വവും എം.എല്‍.എമാരും നിശ്ചയിക്കുമെന്ന് സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാവ് അശോഖ് ഗെലോട്ടും വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഗെലോട്ടിനായിരിക്കും നെറുക്ക് വീഴാന്‍ സാധ്യത കൂടുതല്‍. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഭരണപരിചയമുള്ള ഗെലോട്ടിനെ പോലെയുള്ള നേതാക്കളെയായിരിക്കും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുക.



from mangalam.com https://ift.tt/2C3yCvd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages