2008 ൽ മിസോ നാഷണൽ ഫ്രണ്ട് എന്ന പ്രാദേശിക പാർട്ടിയിൽ നിന്ന് അധികാരം പിടിച്ചെടുക്കുമ്പോൾ 40 ൽ 32 സീറ്റായിരുന്നു കോൺഗ്രസ് പിടിച്ചെടുത്തത്. 2013ൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ34 സീറ്റ് നേടിഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. എന്നാൽ 2018ലെ ജനവിധി പുറത്തുവരുമ്പോൾ പത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് നേടാനായത്. കോൺഗ്രസിന്റെ സ്വന്തം മിസോറാം ഇന്ത്യയിൽകോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മിസോറാം.ഏക വടക്കുകിഴക്കൻ സംസ്ഥാനവും.2018ൽ ജനവിധി തേടിയ അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതും, പക്ഷേ കോൺഗ്രസിന് മിസോറാം ചെറുതല്ലായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാമവശേഷമാകാതിരിക്കാൻ കോൺഗ്രസ് അവസാന ലാപ്പിൽ കിണഞ്ഞു ശ്രമിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടെത്തിയാണ് മിസോറാമിൽ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തിരിച്ചടിയായത് ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാർട്ടിയെ സമ്മർദ്ദത്തിലാക്കി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാൽസിർലിയാന,ലാൽറിൻലിയാന സെയ്ലോ എന്നീ നേതാക്കൻമാരെ എംഎൻഎഫ് പാളയത്തിലേക്ക് എത്തിച്ചു. പ്രായമായവരും വിജയസാധ്യത കുറഞ്ഞതുമായ നേതാക്കൻമാർക്ക് സീറ്റ് നിഷേധിച്ചതാണ് പാർട്ടിയ്ക്കുള്ളിൽ കലാപക്കൊടി ഉയരാൻ പ്രധാനകാരണം. മദ്യനിരോധനവും, ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ലാൽതൻഹാവ്ലയ്ക്ക് പോലും അടിപതറി. മിസോറാമിൽ കോൺഗ്രസിന്റെ അഭിമാനമായിരുന്ന നേതാവാണ് തൻഹാവ്ല. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തൻഹാവ്ല തോറ്റു. മദ്യനിരോധനം പിൻവലിച്ചതും, കോൺഗ്രസിലെ പത്ത് വർഷത്തെ ഭരണത്തിന് കീഴിലും അടിസ്ഥാന സൗകര്യങ്ങളിൽ വികസനം ഉണ്ടാകാത്തത് ആണ് തകർച്ചയ്ക്ക് കാരണമായത്. കോൺഗ്രസിൽ നിന്ന ഒരുമാസം മുന്നേ എംഎൻഎഫ് പാളയത്തിലേക്ക് ചേക്കേറിയ ലാൽസിർലിയാനയും വിജയിച്ചു. മിസോറാമിൽ ഇനിയും വിരിയാത്ത താമര എക്സിറ്റ് പോൾ ഫലങ്ങൾ തൂക്ക് മന്ത്രിസഭ എന്ന പ്രവചനം നടത്തിയപ്പോൾ ആ പ്രതീക്ഷയിലായിരുന്നു ബിജെപിയും. പക്ഷേ എംഎൻഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ആ സ്വപ്നവും കൊഴിഞ്ഞു. വിജയിച്ചത് എംഎൻഎഫ് ആണെങ്കിലും ആ വിജയം ബിജെപിയ്ക്ക് കൂടി ആശ്വാസം പകരുന്നതാണ്. കാരണം കോൺഗ്രസ് രഹിത വടക്കുകിഴക്കൻ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ബിജെപി മിസോറാമിൽ ജനവിധി തേടിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ, ഇടത് കോട്ടയായ ത്രിപുര വരെ ബിജെപി പിടിച്ചടക്കി. മണിപ്പൂരും അരുണാചലിലും താമര വിരിഞ്ഞു. മേഘാലയയിലും നാഗാലാന്റിലും കൂട്ടുകക്ഷി സർക്കാരുണ്ടാക്കി പക്ഷേ മിസോറാം മാത്രം വഴങ്ങാതെ നിന്നു.അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും രാജ്നാഥ് സിങ്ങും നേരിട്ടെത്തിയാണ് മിസോറാമിൽ ബിജെപി പ്രചാരങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അതിനാൽ തന്നെ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ പോലും താമര വിരിയുമെന്ന പ്രതീക്ഷ ബിജെപിക്ക് ഉണ്ടായിരുന്നു.ബിജെപി സംഖ്യമായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിൽ(എൻ.ഇ.ഡി.എ) എംഎൻഎഫും ഉണ്ടെങ്കിലും നിലവിൽ പിന്തുണയ്ക്കില്ലെന്ന് തന്നെയാണ് നിലപാട്.ക്രിസ്ത്യൻ സമുദായത്തിനും ഗോത്രവിഭാഗങ്ങൾ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. അതും ബിജെപിയ്ക്ക് തിരിച്ചടിയായി. 2003 വരെ ഭരണത്തിലുണ്ടായിരുന്ന എംഎൻഫിൽ നിന്നും 2008ൽ അധികാരം പിടിച്ചെടുത്ത് 2018ൽ കോൺഗ്രസ് അത് എംഎൻഎഫിന് തിരിച്ചുനൽകി. ഒപ്പം കോൺഗ്രസ് രഹിത വടക്കുകിഴക്കൻ ഇന്ത്യയെന്ന ബിജെപി സ്വപ്നവും പൂവണിഞ്ഞു. Content Highlight: congress died in mizoram after 10 years
from mathrubhumi.latestnews.rssfeed https://ift.tt/2QNjtX4
via
IFTTT
No comments:
Post a Comment