പെർത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ അശ്വിനെയും രോഹിത് ശർമയേയും കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബോളർ ഉമേഷ് യാദവും ഹനുമാ വിഹാരിയും ടീമിൽ ഇടംപിടിച്ചു. ബാറ്റിങ് ആരംഭിച്ച ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസെടുത്തിട്ടുണ്ട്. 13 റൺസുമായി ഫിഞ്ചും ഒമ്പത് റൺസുമായി ഹാരിസുമാണ് ക്രീസിൽ. നാലു 4 മത്സര പരമ്പരയിൽ അഡ്ലെയ്ഡ് ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്. Content Highlights: india vs australia 2nd test at perth day 1
from mathrubhumi.latestnews.rssfeed https://ift.tt/2SMEFdc
via
IFTTT
No comments:
Post a Comment