പ്രായം നയിക്കും: മധ്യപ്രദേശിൽ കമൽനാഥ്, രാജസ്ഥാനിൽ ഗഹ്‌ലോത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

പ്രായം നയിക്കും: മധ്യപ്രദേശിൽ കമൽനാഥ്, രാജസ്ഥാനിൽ ഗഹ്‌ലോത്

ന്യൂഡൽഹി: ഉദ്വേഗജനകമായ നിമിഷങ്ങൾക്കും ചടുലമായ നീക്കങ്ങൾക്കുംശേഷം ഒടുവിൽ പ്രായത്തിനു മുൻതൂക്കം നൽകാൻ എ.ഐ.സി.സി. തീരുമാനം. മധ്യപ്രദേശിൽ സംസ്ഥാനാധ്യക്ഷൻ കമൽ നാഥിനെയും രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെയും മുഖ്യമന്ത്രിമാരാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തീരുമാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിൻ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തിൽത്തന്നെ നിലനിർത്തി മഞ്ഞുരുക്കാനും തീരുമാനമായി. കമൽനാഥിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും. മാരത്തോൺ ചർച്ചയ്ക്കൊടുവിൽ ഡൽഹിയിലെ തുഗ്ലക് ലൈനിലുള്ള കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാവിലെമുതൽ രാത്രിവരെ നടന്ന മാരത്തൺ ചർച്ചയ്ക്കൊടുവിലാണു തീരുമാനമുണ്ടായത്. മധ്യപ്രദേശിൽനിന്നു കമൽ നാഥും സിന്ധ്യയും രാജസ്ഥാനിൽനിന്നു ഗഹ്ലോതും പൈലറ്റും ചർച്ചയ്ക്കെത്തിയിരുന്നു. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും രാഹുലിന്റെ വീട്ടിലെത്തി നാലുപേരുമായും ചർച്ച നടത്തി. ഇരുസംസ്ഥാനങ്ങളിലും എ.ഐ.സി.സി. നിരീക്ഷകരായി നിയമിച്ച എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. Read moreഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ പുത്രനെ രാഹുൽ മുഖ്യമന്ത്രിയാക്കുമ്പോൾ എതിർപ്പും പ്രതിഷേധവും വൈകീട്ട് നാലുമണിയോടെ കമൽ നാഥിനും ഗഹ്ലോതിനും മുഖ്യമന്ത്രിപദം നൽകാൻ രാഹുൽ തീരുമാനിച്ചെങ്കിലും സിന്ധ്യയും പൈലറ്റും കടുത്ത എതിർപ്പുയർത്തി. അതിനിടെ ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും ആശങ്കയുണർത്തി. രാഹുലിന്റെ വീടിനുമുന്നിലും സിന്ധ്യയുടെയും പൈലറ്റിന്റെയും അണികൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. രാജസ്ഥാനിലെ കരൗലിയിൽ പൈലറ്റിന്റെ അനുയായികൾ റോഡ് ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഗഹ്ലോതിന്റെയും കമൽനാഥിന്റെയും വീടിനുമുന്നിൽ കനത്ത സുരക്ഷയേർപ്പെടുത്തി. എട്ടുമണിവരെ ചർച്ച നീണ്ടു. ഛത്തീസ്ഗഢിൽ ഇന്നറിയാം മധ്യപ്രദേശിലും രാജസ്ഥാനിലും ആശങ്കകൾ അവസാനിച്ചെങ്കിലും ഛത്തീസ്ഗഢിൽ മുഖ്യനാരെന്നറിയണമെങ്കിൽ വെള്ളിയാഴ്ച വരെ കാക്കണം. അന്നാണ് ഛത്തീസ്ഗഢിലെ മുഖ്യന്റെ കാര്യത്തിൽ രാഹുൽ തീരുമാനമെടുക്കുകയെന്ന് കോൺഗ്രസ് നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. പാർട്ടി സംസ്ഥാനാധ്യക്ഷൻ ഭൂപേഷ് ഭാഗേൽ, പ്രതിപക്ഷനേതാവ് ടി.എസ്. സിങ്ദേവ്, ലോക്സഭാംഗവും എ.ഐ.സി.സി.യുടെ ഒ.ബി.സി. സെൽ അധ്യക്ഷനുമായ താമരധ്വജ് സാഹു എന്നിവരാണു മുഖ്യമന്ത്രിപദത്തിനുവേണ്ടി രംഗത്തുള്ളത്. അവർ പറഞ്ഞത് 06.42: ഡൽഹിയിൽനിന്നു സച്ചിൻ പൈലറ്റ് പ്രവർത്തകരോട്: “സമാധാനവും അച്ചടക്കവും പാലിക്കുക.” 07.05: ഡൽഹിയിൽവെച്ച് അശോക് ഗഹ്ലോത്: “കോൺഗ്രസ് ജയിച്ചതു രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ്.” 08.06: രാഹുലിന്റെ വീട്ടിൽനിന്നു മടങ്ങുന്നതിനിടെ കമൽനാഥ്: “ഞാൻ ഭോപാലിലേക്കു പോകുകയാണ്. എം.എൽ.എ.മാരുടെ യോഗം കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രിയുടെ പേരു പ്രഖ്യാപിക്കും.” 08.13: രാഹുലിന്റെ വീട്ടിൽനിന്നു മടങ്ങുന്നതിനിടെ സിന്ധ്യ: “ഇതൊരു സീറ്റിന്റെ പ്രശ്നമല്ല. ഓട്ടമത്സരവുമല്ല. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാനാണ് ഞങ്ങളിവിടെയുള്ളത്. ഞാൻ ഭോപാലിലേക്കു പോകുകയാണ്. തീരുമാനം വൈകാതെ നിങ്ങളറിയും''. രാഹുൽ പറഞ്ഞത് ചർച്ചയ്ക്കൊടുവിൽ രാഹുൽ ട്വിറ്ററിൽ കമൽനാഥിനും സിന്ധ്യയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമിട്ടത് ഏറെനേരം ആശങ്കയ്ക്കിടയാക്കി. രാത്രി 7.57-നിട്ട പോസ്റ്റിൽ പറയുന്നതിങ്ങനെ: “ഏറ്റവും ശക്തരായ പോരാളികൾ ക്ഷമയും സമയവുമാണ്.” content highlights:Kamal Nath to be MP chief minister, Ashok Gehlot Rajasthan frontrunner


from mathrubhumi.latestnews.rssfeed https://ift.tt/2rzzK3G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages