അങ്കണവാടി കുത്തിത്തുറന്ന് മോഷണം: കള്ളന്‍ കൊണ്ടു പോയത് കുരുന്നുകളുടെ സമ്പാദ്യകുടുക്കയിലെ ആറ് രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

അങ്കണവാടി കുത്തിത്തുറന്ന് മോഷണം: കള്ളന്‍ കൊണ്ടു പോയത് കുരുന്നുകളുടെ സമ്പാദ്യകുടുക്കയിലെ ആറ് രൂപ

കാഞ്ഞിരപ്പള്ളി: അങ്കണവാടിയുടെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ച് ആറ് രൂപ മോഷ്ടിച്ചു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27-ാം നമ്പർ അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രിയിൽ മോഷണശ്രമം നടന്നത്. അങ്കണവാടിയിലെ കുട്ടികൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുടുക്ക കീറിയാണ് ഇതിൽ സൂക്ഷിച്ചിരുന്ന ആറ് രൂപ മോഷ്ടിച്ചത്. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. ഒന്നും കൈക്കലാക്കാൻ കഴിയാതെവന്നതോടെയാണ് കുടുക്കയിൽ സൂക്ഷിച്ചിരുന്ന ആറ് രൂപ നാണയങ്ങൾ മോഷ്ടാവ് എടുത്തതെന്ന് കരുതുന്നു. അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാൻ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകർക്കാൻ കഴിയാതെവന്നതോടെ പുറകിലെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരിയിൽ സൂക്ഷിച്ചിരുന്ന ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്. രാവിലെ അയൽവാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചശേഷം നടത്തിയ പരിശോധനയിൽ മറ്റ് സാധനങ്ങളൊന്നും മോഷ്ടിച്ചിട്ടില്ലെന്ന് മനസ്സിലായി. കുട്ടികൾക്ക് നൽകുന്നതിനുള്ള ഭക്ഷണസാധനങ്ങളടക്കം ഇവിടെ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ അങ്കണവാടി ജീവനക്കാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. content highlights:anganwadi theft, kanjirapalli


from mathrubhumi.latestnews.rssfeed https://ift.tt/2QUftUM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages