'ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ പുത്രനെ' രാഹുല്‍ മുഖ്യമന്ത്രിയാക്കുമ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

'ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ പുത്രനെ' രാഹുല്‍ മുഖ്യമന്ത്രിയാക്കുമ്പോള്‍

രംഗം, ചിന്ത്വാര മണ്ഡലത്തിൽ 1980ൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദി, തിങ്ങിനിറഞ്ഞ പ്രവർത്തകരുടെയും നാട്ടുകാരുടെയും മുന്നിൽവച്ച് ഇന്ദിരാഗാന്ധി കമൽനാഥെന്ന ചെറുപ്പക്കാരനെ ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു, ഇതെന്റെ മൂന്നാമത്തെ മകനാണ്. ആ വാക്കുകളെ നെഞ്ചേറ്റിയ ചിന്ത്വാരക്കാർ കമൽനാഥിനെ 9 തവണ വിജയിപ്പിച്ച് ഡൽഹിയിലേക്ക് അയച്ചു. ഇന്ന് വീണ്ടും വിജയിച്ചപ്പോൾ മധ്യപ്രദേശ് ഭരിക്കേണ്ടത് അനുഭവ സമ്പത്തുള്ളയാളാണോ, യുവത്വമാണോ എന്ന ചോദ്യത്തിന് കമൽനാഥെന്ന് കോൺഗ്രസ് ഉത്തരം കണ്ടെത്തി. അതിന് കാരണങ്ങൾ പലതാണ് നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥൻ, കേന്ദ്രരാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞയാൾ, സംസ്ഥാനത്തെ പൊതുസമ്മതൻ അങ്ങനെ ജ്യോതിരാദിത്യ സിന്ധ്യയെ തഴഞ്ഞ് കമൽനാഥിന് നറുക്ക് വീണതിന് കാരണങ്ങൾ പലതാണ്. നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥൻ ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥൻ എന്നതാണ് ദേശീയ രാഷ്ട്രീയത്തിൽ പോലും കമൽനാഥിനെ വ്യത്യസ്തനാക്കുന്നത്. ഇന്ദിരയിൽ തുടങ്ങിയ നെഹ്റു കുടുംബത്തോടുള്ള അടുപ്പവും വിശ്വസ്തതയും ഇന്ന് രാഹുൽ ഗാന്ധിയിലും എത്തിനിൽക്കുന്നു. മധ്യപ്രദേശിൽ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയപ്പോൾ അധികാരം കമൽനാഥിനെ ഏൽപ്പിക്കാനുള്ള പല കാരണങ്ങളിൽ ഒന്ന് ഈ അടുപ്പമാണ്. ഇന്ദിരയുടെ വിശ്വസ്തൻ പിന്നീട് രാജീവിന്റെ, വിശ്വസ്തനായി അവിടെ നിന്ന് സോണിയയിലേക്കും രാഹുലിലേക്കും ആ വിശ്വസ്തത വളർന്നു. മധ്യപ്രദേശിലെത്തിയത് മധ്യസ്ഥനായി ദ്വിഗ്വിജയ്സിങ്ങും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കങ്ങളായിരുന്നു എന്നും മധ്യപ്രദേശിൽ കോൺഗ്രസിന്റെ തലവേദന. സംസ്ഥാനത്ത് പാർട്ടി ഇരുനേതാക്കൾക്കും കീഴിൽ രണ്ടുചേരിയായി നിലകൊണ്ടു. ഒപ്പം സുരേഷ് പച്ചേരിയുടെയും അജയ്സിംഗിന്റെയും ഗ്രൂപ്പുകളും. മധ്യപ്രദേശിൽ എന്നും കോൺഗ്രസിനെ തളർത്തിയത് ഈ ഗ്രൂപ്പ് പോരായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്റ് പ്രശ്ന പരിഹാരത്തിനായി കണ്ടെത്തിയ ഒറ്റമൂലിയാണ് കമൽനാഥ് എന്ന 72കാരൻ. അങ്ങനെ ഡൽഹിയിൽ നിന്ന് കഴിഞ്ഞ മെയ്മാസത്തിൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനെന്ന ഭാരിച്ച ഉത്തരവാദിത്തവുമായി കമൽനാഥ് പറന്നിറങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപ്പിയാരെന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ നൽകേണ്ടിവരും. ജ്യോതിരാദിത്യ സിന്ധ്യയുടെ യുവത്വവും ചുറുചുറുക്കും കമൽനാഥിന്റെ അനുഭവസമ്പത്തും പക്വതയുമാണ് മധ്യപ്രദേശിൽ താമരവാടാൻ കാരണമായത്. സ്വഭാവികമായും മുഖ്യമന്ത്രിസ്ഥാനം ഇരുവർക്കും അവകാശപ്പെട്ടതാണ്. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള താത്പര്യം പരസ്യമായി പ്രകടിപ്പിച്ചതോടെ ഹൈക്കമാന്റ് കുഴങ്ങി. അവിടെയും പ്രതിവിധി കമൽനാഥായിരുന്നു. സിന്ധ്യയോട് നീരസമുള്ള ദ്വിഗ് വിജയ്സിങ്ങ് കമൽനാഥിന് പിന്തുണ അറിയിച്ചു. വിജയിച്ച എംഎൽഎമാരിൽ ഭൂരിഭാഗവും ദ്വിഗ് വിജയ്സിങ്ങ് പക്ഷക്കാരായതും കമൽനാഥിനെ തുണച്ചു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കമൽനാഥെന്ന നിർദേശം സ്വീകാര്യമായതോടെ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ അവരോധിക്കപ്പെട്ടു. കമൽനാഥ് ഇഫക്ട് തമ്മിലടിച്ചു നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്വിജയ് സിങ്മാർക്ക് പകരം നേതൃത്വമായി കമൽനാഥിനെ എത്തിച്ച രാഹുൽ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായത്. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത് അക്ഷരാർത്ഥത്തിൽ ഉയിർത്തെഴുന്നേൽപ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമൽനാഥിന്റെ നേതൃത്വം അത്രമേൽ കോൺഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കിയാണ് കമൽനാഥ് തന്റെ പ്രവർത്തനം ആരംഭിച്ചത്. പതിനഞ്ചുവർഷത്തെ ബി.ജെ.പി. ഭരണത്തിനെതിരേ കർഷകർക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാൻ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് കഴിഞ്ഞു. ജനവികാരം മനസ്സിലാക്കാൻ സംസ്ഥാനത്തുടനീളം സർവേകൾ പോലും കമൽനാഥ് നടത്തി. കമൽനാഥിൽനിന്ന് തങ്ങളുടെ വിഹിതം ചോദിച്ചുവാങ്ങാൻ സിന്ധ്യയ്ക്കും ദിഗ്വിജയ് സിങ്ങിനും കഴിഞ്ഞു. ഇനിയും പ്രതിപക്ഷത്ത് ഇരുന്നിട്ട് കാര്യമില്ലെന്നുള്ള തിരിച്ചറിഞ്ഞ നേതാക്കന്മാർ തമ്മിലടി മാറ്റിവെച്ച് പോരാടാൻ തയ്യാറായി. ഹിന്ദുവിരുദ്ധ പാർട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം നേരിടാൻ മൃദു ഹിന്ദുനയങ്ങൾ എടുത്തണിയണമെന്നായിരുന്നു കമൽനാഥിന്റെ പക്ഷം. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്കായുള്ള പദ്ധതികളും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രകടനപത്രികയിറങ്ങി. അമ്പലങ്ങൾ കയറിയിറങ്ങി രാഹുൽ ഗാന്ധിയും അതിന് ശക്തി പകർന്നു. ഹിന്ദുവിനെ ബി.ജെ.പിക്ക് വിട്ട് കൊടുക്കില്ല എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് മടിച്ചില്ല. താഴ്ന്നജാതിക്കാരെ പിണക്കാതെ സവർണരെ പ്രീണിപ്പിക്കാനുള്ള ഞാണിൻമേൽക്കളിയാണ് ഇരുകക്ഷികളും നടത്തിയത്. അതിൽ കോൺഗ്രസ് വിജയിക്കുകയും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു. അവസാനം ആ കമൽനാഥ് തന്ത്രങ്ങൾ വിജയിച്ചിരിക്കയാണ്. ബി.ജെ.പി കോട്ടകൾ പോലും ബി.ജെ.പിയെ കൈവിട്ടു. മാൾവ, ചമ്പൽ എന്നീ റീജിയണുകളിലെ ബി.ജെ.പി തിരിച്ചടികൾ കോൺഗ്രസിനെ പോലും അത്ഭുതപ്പെടുത്തി. നഗരങ്ങൾ ബി.ജെ.പിയെ സഹായിച്ചപ്പോൾ ഗ്രാമങ്ങൾ കോൺഗ്രസിനൊപ്പം നിന്നു. കോൺഗ്രസിന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസിന് ഈ നേട്ടം മാത്രം മതി. അതികായൻ,അനുഭവസമ്പന്നൻ അനുഭവ സമ്പത്തിൽ കമൽനാഥിന് പകരം വെക്കാൻ മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് നിസംശയം പറയാം. 1946 നവംബറിൽ ഉത്തർപ്രദേശിലെ കാൺപുരിലാണ് കമൽനാഥിന്റെ ജനനം. 1980ൽ ചിത്വാരയിൽ നിന്നാണ് കമൽനാഥ് ആദ്യമായി ലോക്സഭയിലെത്തുന്നത്. പിന്നീട് തുടർച്ചയായി 9 തവണ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ലോക്സഭയിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും കൂടുതൽ പ്രായമുള്ള നേതാവും കമൽനാഥായി. 16ാം ലോക്സഭയിൽ പ്രോ ടേം സ്പീക്കറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഇന്ദിരമുതൽ മൻമോഹൻ സിങ് വരെയുള്ളവർ നേതൃത്വം നൽകിയ വിവിധ സർക്കാരുകളുടെ കീഴിൽ പരിസ്ഥിതി വനംവകുപ്പ്, വ്യവസായ വകുപ്പ്, ഉപരിതല ഗതാഗതവകുപ്പ്, നഗരവികസന വകുപ്പ്, പാർലമെന്ററികാര്യ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും കാബിനറ്റ് പദവിയോടെ ഭരിച്ചു. നിയമസഭ കന്നിപ്രവേശനം മുഖ്യമന്ത്രിയായി നിയമസഭയിൽ ഇതുവരെ കാലുകുത്താത്ത നേതാവാണ് കമൽനാഥ്. കന്നിപ്രവശനം തന്നെ മുഖ്യമന്ത്രിയായിട്ട് ആണെന്ന അപൂർവ്വ നേട്ടവും കമൽനാഥിന് സ്വന്തം. ശക്തമായ പ്രതിപക്ഷത്തെ നയിക്കാൻ കമൽനാഥിനോളം പോന്ന മറ്റൊരാളില്ലെന്ന ഹൈക്കമാന്റിന്റെ തിരിച്ചറിവുകൂടിയാണ് ഈ മുഖ്യമന്ത്രിപദം. ഇന്ദിരയുടെ മൂന്നാമത്തെ മകനെ ഇന്ദിരയുടെ പേരക്കുട്ടി തന്നെ മുഖ്യമന്ത്രിയാക്കി എന്നത് കാലത്തിന്റെ നിയോഗം. Content Highlight: kamal nath the man behind congress victory in madhyapradesh


from mathrubhumi.latestnews.rssfeed https://ift.tt/2SKnoBy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages