വേണുഗോപാലൻ നായരുടെ മരണം: ആത്മഹത്യയെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

വേണുഗോപാലൻ നായരുടെ മരണം: ആത്മഹത്യയെന്ന് പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുലർച്ചെ സെക്രട്ടേറിയറ്റിനു മുന്നിൽ തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലൻ നായർ മരിച്ച സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല. വ്യാഴാഴ്ച വെളുപ്പിന് 1.30 മണിയോടെയാണ് വേണുഗോപാലൻ നായർ (49) ശരീരത്തിൽ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ ആർ.കെ.യും സംഘവും ചേർന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലംബ്ബിങ്, ഇലക്ട്രിക് ജോലികൾക്ക് സഹായിയായി പോകുന്ന ഇയാൾക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല. ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (II) ആശുപത്രിയിൽ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവിതനൈരാശ്യംമൂലവും തുടർന്ന് ജീവിക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണവെപ്രാളത്തിൽ സമരപ്പന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാൾ മജിസ്ട്രേറ്റിന് മൊഴി നൽകി. പോലീസിന്റെ ശാസ്ത്രീയ അന്വേഷണസംഘം, ഫൊറൻസിക് വിഭാഗം, ഫിംഗർ പ്രിന്റ് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. content highlights:venugopal nair, bjp hartal


from mathrubhumi.latestnews.rssfeed https://ift.tt/2SK74AE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages