കൊച്ചി: കെ. സുരേന്ദ്രനെ കേസിൽ കുടുക്കി വലച്ചതിന് പകരം ചോദിക്കാൻ, സി.പി.എം. നേതാക്കളുടെ കേസുകൾ ബി.ജെ.പി. തിരയുന്നു. ജനപ്രതിനിധികളായ സി.പി.എം. നേതാക്കളുടെ കേസുകളുടെ വിശദാംശങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ക്രിമിനൽ കേസുകൾ ഉള്ള നേതാക്കൾ അത് മറച്ചുവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നൽകിയത് പുറത്തുകൊണ്ടുവരാനാണ് നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച 'ഡിക്ലറേഷനി'ൽ സി.പി.എം. ജനപ്രതിനിധികൾ പലരും കേസുകളെക്കുറിച്ച് വ്യക്തമായ കണക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് ശ്രമം. ബി.ജെ.പി. ജില്ലാ കമ്മിറ്റികളോട് സി.പി.എം. നേതാക്കൾ ഉൾപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സി.പി.എം. ജനപ്രതിനിധികൾ പലരും പ്രത്യക്ഷത്തിൽ അറിയാവുന്ന ചില കേസുകളുടെ കാര്യങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുള്ളത്. നേതാക്കൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി, തങ്ങൾക്കെതിരേയുള്ള ക്രിമിനൽ കേസുകൾ കണ്ടെത്തി അത് ഡിക്ലറേഷനിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നേതാക്കൾക്കെതിരേ കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാലാണ് ബി.ജെ.പി. അതേക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. ഡിക്ലറേഷനിൽ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് കണ്ടാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. കമ്മിഷനിൽനിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി ആരംഭിക്കാനാണ് പാർട്ടി ആലോചിച്ചിട്ടുള്ളത്. ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിന്റെ നേതൃത്വത്തിലാണ് കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 27 കേസുകളിലെ പ്രതിയാണെന്ന് ബി.ജെ.പി. ലിസ്റ്റെടുത്തിട്ടുണ്ട്. മന്ത്രി ഇ.പി. ജയരാജനെതിരേ ഏഴു കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നാല് കേസുകളുണ്ട്. എം.എൽ.എ.മാരായ എം. സ്വരാജിനെതിരേ ഏഴും ടി.വി. രാജേഷിനെതിരേ എട്ടും കേസുകളുമുണ്ട്. മറ്റ് സി.പി.എം. നേതാക്കളുടെയും ഇടത് നേതാക്കളുടെയും കേസിന്റെ വിശദാംശങ്ങൾ പാർട്ടി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.വി. സാബു 'മാതൃഭൂമി'യോട് പറഞ്ഞു. കെ. സുരേന്ദ്രനെതിരേ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കിടന്നിരുന്ന കേസുകളെല്ലാം കണ്ടെത്തി അദ്ദേഹത്തെ കോടതികളിൽനിന്ന് കോടതിയിലേക്കും ജയിലിൽനിന്ന് ജയിലിലേക്കും കൊണ്ടുപോയതിനു പിന്നിലെ സി.പി.എം. ഗൂഢാലോചനയ്ക്ക് തിരിച്ചടി നൽകാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ കോടതികളിൽ നിലനിൽക്കുന്ന രാഷ്ട്രീയ കേസുകൾ പരിശോധിച്ചാൽ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെല്ലാം പ്രതികളാണെന്ന് വ്യക്തമാവും. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നിരിക്കെ, അധികാരം ഉപയോഗിച്ച് വിവിധ കോടതികളിൽനിന്ന് െപ്രാഡക്ഷൻ വാറന്റ് സംഘടിപ്പിച്ച് കെ. സുരേന്ദ്രനെതിരേ രാഷ്ട്രീയ പകപോക്കൽ നടത്തുകയായിരുന്നു. അതിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും സാബു വ്യക്തമാക്കി. content highlights: k.surendran,sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2SOKYNx
via
IFTTT
No comments:
Post a Comment