തൃശ്ശൂര്‍ : ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. മൂത്ത സഹോദരനായ കൃഷ്ണന്‍ (52) ആണ് ബൈക്കപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ തൃശ്ശൂര്‍ വടക്കേസ്ന്റാന്‍ഡിന് സമീപത്തായിരുന്നു അപകടം. കൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. കൃഷ്ണനൊപ്പം എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ലിഗേഷും ഉണ്ടായിരുന്നു. നിസാരമായി പരിക്കേറ്റ ലിഗേഷും നാട്ടുകാരും ചേര്‍ന്ന് കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് 'കൃഷ്ണന്‍' മരണത്തിന് കീഴടങ്ങിയത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
ഭാര്യ ലത, മക്കള്‍: കാവ്യ കിരണ്‍, കൈലാസ്
from mangalam.com https://ift.tt/2BjKmrW
via IFTTT
No comments:
Post a Comment