കൊളംബൊ: ശ്രീലങ്കയിൽ ഏഴ് ആഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചു. രാജപക്സെയുടെ മകൻ നമൾ രാജപക്സെ കഴിഞ്ഞ ദിവസം രാജിക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. ഭൂരിപക്ഷമില്ലാതെ രാജപക്സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കൻ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം. ഒക്ടോബർ 26 നാണ്റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി പകരം രാജപക്സെയെ തൽസ്ഥാനത്ത് പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചത്. എന്നാൽ ഈ നടപടിക്ക് പാർലമെന്റിന്റെ അംഗീകാരം നേടാനായില്ല. രാജപക്സെയ്ക്കെതിരെ രണ്ട്തവണ ശ്രീലങ്കൻ പാർലമെന്റ് അവിശ്വാസം പാസാക്കിയിരുന്നു. രാജപക്സെ രാജിവെച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട റെനിൽ വിക്രമസിംഗെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയത് അധികാരമേൽക്കുമെന്നാണ് വിവരം. Content Highlights:Mahinda Rajapaksa,Sri Lanka,Wickremesinghe
from mathrubhumi.latestnews.rssfeed https://ift.tt/2BnzIk3
via
IFTTT
No comments:
Post a Comment