സുരക്ഷാ വീഴ്ച: പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും 23 ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

സുരക്ഷാ വീഴ്ച: പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും 23 ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതായി

ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്ഥാനെയും ഒരേ പോലെ ആശങ്കയിലാക്കി സുരക്ഷാ ചോര്‍ച്ച. ന്യൂഡല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും 23 ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. പാകിസ്താനിലുള്ള ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുവാന്‍ പോയ 23 സിഖ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകളാണ് കാണാതായിരിക്കുന്നത്.

വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ തന്നെ പോലീസ് എഫ്‌ഐആര്‍ എടുക്കുകയും ചെയ്തു. സുരക്ഷാ വീഴ്ചയില്‍ ഉടന്‍തന്നെ നടപടിയെടുക്കാനും കാണാതായ പാസ്‌പോര്‍ട്ടുകള്‍ തിരികെ കാണിക്കുവാനും നിര്‍ദ്ദേശിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കര്‍താര്‍പുര്‍ സാഹിബ് കൂടി സന്ദര്‍ശിക്കാന്‍ തയ്യാറെടുത്തവരായിരുന്നു പാസ്‌പോര്‍ട്ട് കാണാതായ പല തീര്‍ത്ഥാടകരും. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ഇത്തവണ ഗുരു നാനാക്ക് ദേവന്റെ ജന്മവാര്‍ഷികത്തില്‍ 3,800 സിഖ് തീര്‍ത്ഥാടകര്‍ക്കാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2UNaILK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages