സിഡ്‌നി: ഇസ്രയേലിന്റെ തലസ്ഥാന നഗരമായി പടിഞ്ഞാറന്‍ ജറുസലേമിനെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. എന്നാല്‍ സമാധാന സന്ധിയില്‍ എത്തിച്ചേരുംവരെ ഓസ്‌ട്രേലിയന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് മാറ്റില്ലെന്നും അദ്ദേഹം ശനിയാഴ്ച സിഡ്‌നിയില്‍ പറഞ്ഞു.
ഈസ്റ്റ് ജറുസലേം ആസ്ഥാനമാക്കിയുള്ള രാഷ്ട്രമെന്ന പലസ്തീനിന്റെ ആഗ്രഹത്തെയും ഓസ്‌ട്രേലിയ അംഗീകരിക്കുന്നുവെന്നും സ്‌കോട്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജറുസലേമിന്റെ പദവി സംബന്ധിച്ച തര്‍ക്കമാണ്.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ പരിഗണിക്കാറെ 2017 ഡിസംബറില്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇക്കഴിഞ്ഞ മെയില്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമേരിക്കയുടെ പാത പിന്തുടര്‍ന്നാണ് ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അംഗീകരിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജറുസലേമില്‍ ഓസ്‌ട്രേലിയ വ്യാപാര-പ്രതിരോധ ഓഫീസ് സ്ഥാപിക്കുന്നുമുണ്ട്.
രാഷ്ട്രീയവും നയതന്ത്രപരവുമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. അതേസമയം, മുന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ യു.എസിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. ഗ്വാട്ടിമാലയും പെറുഗ്വേയും ആദ്യഘട്ടത്തില്‍ യു.എസിനെ പിന്തുണച്ചുവെങ്കിലും ഭരണമാറ്റത്തോടെ പറുഗ്വേ നിലപാടില്‍ നിന്ന് പിന്നോക്കം പോയിരുന്നു.
from mangalam.com https://ift.tt/2BjQ4KA
via IFTTT
No comments:
Post a Comment