'മഹാകൂടമി' എങ്ങുമെത്തിയില്ല; തെലങ്കാന മുറുകെപ്പിടിച്ച് ടി.ആര്‍.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

'മഹാകൂടമി' എങ്ങുമെത്തിയില്ല; തെലങ്കാന മുറുകെപ്പിടിച്ച് ടി.ആര്‍.എസ്

ഹൈദരാബാദ്: വിജയത്തിൽ കുറഞ്ഞതൊന്നും കെ.ചന്ദ്രശേഖർ റാവുവിന്റെയോ ടി.ആർ.എസിന്റെയോ മുന്നിലുണ്ടായിരുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത് അതുതന്നെയായിരുന്നു. അപ്പോഴും ചെറിയൊരു പ്രതീക്ഷയായി മഹാകൂടമി സഖ്യം രാഷ്ട്രീയവൃത്തങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യമണിക്കൂറിൽ തന്നെ തെലങ്കാന രാഷ്ട്രസമിതി തെലങ്കാനയിൽ വിജയം ഉറപ്പിച്ചിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ മഹാകൂടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് ടിആർഎസ് കുതിച്ചത്. കോൺഗ്രസ്, തെലുങ്ക്ദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേർന്ന സഖ്യമാണ് മഹാകൂടമി. വിശാലപ്രതിപക്ഷസഖ്യത്തിലേക്കുള്ള ചൂണ്ടുപലകയായും മഹാകൂടമിയെ രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ, ടിഡിപി-കോൺഗ്രസ് ബാന്ധവം സഖ്യത്തെ അത്രകണ്ട് വിജയിപ്പിച്ചില്ല എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് ബന്ധവൈരികളായിരുന്നു എന്നത് കൊണ്ട് തന്നെ ഇവർക്കിടയിൽ തിരഞ്ഞെടുപ്പ് സഖ്യം വന്നിട്ടും ഒന്നിച്ചുനിലനിൽക്കാൻ ആയില്ല. വാക്തർക്കങ്ങളും അസ്വാരസ്യങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതികൂലമായി ബാധിച്ചെന്ന് വേണം കണക്കാക്കാൻ. ബിജെപി വിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല ആയി ഏവരും നോക്കിക്കണ്ട സംസ്ഥാനമായിരുന്നു തെലങ്കാന. ഇവിടെ 119 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ടിഡിപി-കോൺഗ്രസ് സഖ്യത്തെ ജനങ്ങൾ കൈവിട്ടതോടെ വൻ വീഴ്ച്ച പറ്റിയിരിക്കുന്നത് ടിഡിപിയ്ക്കാണ്. കോൺഗ്രസ് വിരുദ്ധ പാർട്ടിയായി രൂപം കൊണ്ടതാണ് ടിഡിപി. അതേ പാർട്ടി കോൺഗ്രസുമായി കൈകോർക്കുമ്പോൾ ജനവികാരം എന്താകുമെന്ന ആശങ്കകൾ ശക്തമായിരുന്നു. അതിന്റ അനുരണനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പരാജയം. Content Highlights: 5 State Election, election 2018


from mathrubhumi.latestnews.rssfeed https://ift.tt/2QJ6HJ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages