ഛത്തീസ്ഗഢിലെ രാഷ്ട്രീയ ചാണക്യന്റെ ഭാവി ഇനി എന്ത്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ഛത്തീസ്ഗഢിലെ രാഷ്ട്രീയ ചാണക്യന്റെ ഭാവി ഇനി എന്ത്?

ന്യൂഡൽഹി: അജിത് ജോഗിയെന്ന ചാണക്യനെ ചുറ്റിപറ്റിയായിരുന്നു ഛത്തീസ്ഗഢിലെ രാഷ്ട്രീയം. സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രി. സർവോപരി ജനസമ്മതൻ. പക്ഷെ അഴിമതി ആരോപണം കൊണ്ടും കൊലപാതക കേസിലും പെട്ട് കോൺഗ്രസിൽ നിന്നും പുറത്തായപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ അത് മറ്റൊരു ചരിത്രത്തിന് വഴിമാറുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. പരമ്പരാഗത ദളിത് വോട്ടുകളെ കീശയിലാക്കാൻ ഛത്തീസ്ഗഢ് ജനതാ കോൺഗ്രസ് (ജെ.സി.സി) രൂപീകരിച്ച് ബി.എസ്.പിക്കും സി.പി.ഐക്കുംഒപ്പം ചേർന്ന് സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ഇത് ഏറ്റില്ല എന്ന് തന്നെയാണ് ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോൾ വിലയിരുത്തപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും തങ്ങൾക്ക് നേടാൻ കഴിയുമെന്നായിരുന്നു അജിത് ജോഗി തിരഞ്ഞെടുപ്പ് വേളകളിലെല്ലാം മാധ്യമങ്ങളിലടക്കം പ്രതികരിച്ചത്. എന്നാൽ ആകെയുള്ള 96 സീറ്റിൽ രണ്ടിടത്ത് മാത്രമാണ് വോട്ടെണ്ണൽ തുടങ്ങിയ സമയം മുതൽ ജെ.സി.സി മുന്നിട്ട് നിൽക്കാനായത്. ഇതോടെ ഛത്തീസ്ഗഢിൽ അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യനും ജെ.സി.സിക്കും ഇനി എന്ത് ഭാവി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അടക്കം ചോദിക്കുന്നത്. എന്ത് വന്നാലും കോൺഗ്രസിനൊപ്പം ഇനി ഒരു ബന്ധവുമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അവസാന നിമിഷത്തിൽ പുതിയ പാർട്ടിയുണ്ടാക്കി അജിത് ജോഗി മത്സരിച്ചത്. തങ്ങൾക്ക് നിർണായകമാകുമെന്ന് ജോഗി കരുതിയ ദളിത് വിഭാഗമായ സത്നാമികൾക്കിടയിൽ പോലും കാര്യമായി ഒന്നും ചെയ്യാനായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.മാർവാഹി മണ്ഡലത്തിൽ നാലാം സ്ഥാനത്തേക്കാണ് അജിത് ജോഗി തള്ളപ്പെട്ടത്. ബി.ജെ.പി സ്ഥാനാർഥി അർച്ചന പോർട്ടെയാണ് ഇവിടെ നിലവിൽ മുന്നിട്ട് നിൽക്കുന്നത്. നിലവിലെ ഫലസുചനകൾ വിലയിരുത്തുമ്പോൾ 15 വർഷമായുള്ള കോൺഗ്രസിന്റെ കാത്തിരിപ്പിന് കാര്യമായ നേതാക്കൾ ഇല്ലാഞ്ഞിട്ട് പോലും ഫലമുണ്ടായിരിക്കുന്നു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 2003 മുതലുണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതത്തിന്റെ കുറവ് ഇത്തവണ വലിയതോതിൽ കുറഞ്ഞുവെന്ന് തന്നെയാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു ഇവിടെ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അഴിമതി, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ അണിനിരത്തി കോൺഗ്രസ് പ്രചാരണം നയിച്ചപ്പോൾ അത് വലിയ തോതിൽ കോൺഗ്രസിന് ഗുണമുണ്ടാക്കുകയും ചെയ്തു എന്ന് പറയേണ്ടിയിരിക്കുന്നു.ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ 57 ഇടങ്ങളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. 25 ഇടങ്ങളിൽ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. ഫല സൂചനകൾ പുറത്ത് വരുമ്പോൾ രണ്ടിടങ്ങളിൽ മാത്രമാണ് ഛത്തീസ്ഗഢ് ജനതാ കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. അഞ്ച് സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു. അജിത് ജോഗി ബി.എസ്.പി യുമായി ചേർന്ന് പുതിയ പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ അത് തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടൽ. എന്നാൽ അജിത് ജോഗിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല കോൺഗ്രസിന് വ്യക്തമായ മേൽക്കൈ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. content highlights: election, 5 state election


from mathrubhumi.latestnews.rssfeed https://ift.tt/2C3P3aU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages