ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണ്: കഴുതകള്‍ക്കുള്ള ചൈതന്യം പോലും ഇവര്‍ക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണ്: കഴുതകള്‍ക്കുള്ള ചൈതന്യം പോലും ഇവര്‍ക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മന്ത്രി തുറന്നടിച്ചത്. ശബരിമലയില്‍ ഏറ്റവും കുടുതല്‍ കഷ്ടപ്പെടുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് മന്ത്രി ആരോപിച്ചു. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണെന്ന് അദേഹം പരിഹസിച്ചു. വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുളള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ലെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. പമ്പയാറ്റില്‍ തളര്‍ന്നു കിടക്കുന്ന അവയുടെ ചൈതന്യം പോലും തന്ത്രിക്കില്ലെന്ന് മന്ത്രി തുറന്നടിച്ചു. അമ്പലത്തെ സമരവേദിയാക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2KPmf8T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages