ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്; കാണിക്ക വരുമാനവും അപ്പം, അരവണ വില്‍പ്പനയും കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്; കാണിക്ക വരുമാനവും അപ്പം, അരവണ വില്‍പ്പനയും കുറഞ്ഞു

സന്നിധാനം: ശബരിമലയിലെ വരുമാനത്തിൽ ഇത്തവണത്തെ മണ്ഡലകാലത്ത് വൻ ഇടിവ്. ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം കഴിഞ്ഞ വർഷത്തെ വരുമാനത്തെക്കാൾ വരുമാനത്തിൽ 31 കോടി രൂപയുടെ കുറവാണ്ഉള്ളത്. ഈ വർഷത്തെ തീർഥാടനകാലത്തെ ആദ്യ 13 ദിവസങ്ങളിൽ ആകെ 19.37 കോടി രൂപയാണ് വരുമാനം. കഴിഞ്ഞവർഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു. കാണിക്കവരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വിൽപന കുറഞ്ഞതും വരുമാനത്തെ ബാധിച്ചു. കഴിഞ്ഞവർഷം ഇതേസമയം കാണിക്കവരുമാനം മാത്രം പതിനേഴ് കോടി രൂപയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ആദ്യ 13 ദിവസങ്ങളിൽ ഒമ്പത് കോടി രൂപ മാത്രമാണ് കാണിക്ക വരുമാനത്തിലൂടെ ലഭിച്ചത്. അരവണ വരുമാനത്തിലും ഇത്തവണ വൻ ഇടിവാണ്. കഴിഞ്ഞവർഷം ആദ്യ 13 ദിവസങ്ങളിൽ 21 കോടി രൂപ അരവണ വരുമാനമായി ലഭിച്ചിരുന്നെങ്കിൽ ഇത്തവണ വെറും ഏഴ് കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതിനുപുറമേ, അപ്പം വിൽപന കുറഞ്ഞതും വരുമാനം കുറയാൻ ഇടയാക്കി. Content Highlights:rupees 31 crore drop in income atsabarimala in first two weeks


from mathrubhumi.latestnews.rssfeed https://ift.tt/2SmhndS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages