ശബരിമല; യുവതീ പ്രവേശനവും നവോത്ഥാനവും തമ്മില്‍ എന്തുബന്ധം? സര്‍ക്കാര്‍ ശ്രമം നിരീശ്വരവാദം നടപ്പിലാക്കാനെന്നും എന്‍.എസ്.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ശബരിമല; യുവതീ പ്രവേശനവും നവോത്ഥാനവും തമ്മില്‍ എന്തുബന്ധം? സര്‍ക്കാര്‍ ശ്രമം നിരീശ്വരവാദം നടപ്പിലാക്കാനെന്നും എന്‍.എസ്.എസ്

ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്. ശബരിമല യുവതീ പ്രവേശനവും നവോത്ഥാനവും തമ്മില്‍ ബന്ധമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. സവര്‍ണ അവര്‍ണ വേര്‍തിരിവ് സൃഷ്ടിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ദേവസ്വം ബോര്‍ഡിനെ ബന്ദിയാക്കിയ സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പിലാക്കുകയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

എന്‍.എസ്.എസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. അനാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനത്തിലൂടെ ഇല്ലാതാക്കിയത്. എന്നാല്‍ ആചാരാനുഷ്ടാനങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രശ്‌നമാണ് ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ലെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഈ വസ്തുത തിരിച്ചറിഞ്ഞ് കേസുണ്ടായപ്പോള്‍ തന്നെ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നെന്നും എന്‍.എസ്.എസ് പറഞ്ഞു. വിശ്വാസികള്‍ക്കിടയില്‍ സവര്‍ണ അവര്‍ണ വേര്‍തിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ തെറ്റുപറ്റിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍.എസ്.എസ് വിട്ടുനിന്നിരുന്നു. കെ.പി.എം.എസ്, എസ്.എന്‍.ഡി.പി ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട സാമുദായിക സംഘടകളെല്ലാം യോഗത്തില്‍ പങ്കെടുത്തു. നവോത്ഥാന സന്ദേശം ഉയര്‍ത്തി ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി സമിതി രൂപീകരിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2BKyWPw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages