തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം. മുട്ടട സ്വദേശി വേണുഗോപാൽ എന്നയാൾ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവർത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിർവശത്തുള്ള ക്യാപ്പിറ്റൽ ടവറിന് മുന്നിൽ നിന്ന് തീകൊളുത്തിയ വേണുഗോപാൽ എതിർവശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേണുഗോപാൽ ഇയാൾ പെട്രോൾ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവർ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാൾ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഉടൻ പോലീസും മറ്റുള്ളവരും ചേർന്ന് തീ കെടുത്തി ഇയാളെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വേണുഗോപാൽ അയ്യപ്പ ഭക്തനാണെന്നും സർക്കാരിന്റെ ശബരിമല വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് വേണുഗോപാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. Content Highlight: suicide attempt,bjp protest
from mathrubhumi.latestnews.rssfeed https://ift.tt/2QL7t8J
via
IFTTT
No comments:
Post a Comment