ജയ്പുർ: ബിജെപി സർക്കാരിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരം പിടിച്ച ബഹളത്തിനിടയിൽ മറ്റൊരു നിശബ്ദ വിപ്ലവം രാജസ്ഥാനിൽ നടന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ആ വിപ്ലവത്തിന്റെ പേരാണ് ഭാരതീയ ട്രൈബൽ പാർട്ടി ( ബി.ടി.പി). ഇതുവരെ അധികമാരും ശ്രദ്ധിക്കാതിരുന്ന ബി.ടി.പി രാജസ്ഥാൻ നിയമസഭയിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ കടന്നുവരവ് അറിയിച്ചിരിക്കുകയാണ്. വസുന്ധര രാജെ സിന്ധ്യ സർക്കാരിലെ ഒരു മന്ത്രിയെ തിരഞ്ഞെടുപ്പ് ഗോദായിൽ മലർത്തിയടിച്ചാണ് ഒരു ബി.ടി.പി അംഗം നിയമസഭയിലേക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ചൊരാസി മണ്ഡലത്തിൽ സംസ്ഥാന സഹമന്ത്രിയായിരുന്ന സുശീൽ കട്ടാരയെയാണ് ബി.ടി.പി സ്ഥാനാർഥിയായ രാജ്കുമാർ റാവത് പരാജയപ്പെടുത്തിയത്. 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ്കുമാർ റാവത് വിജയിച്ചത്. സഗ്വാര മണ്ഡലത്തിൽ നിന്ന് ബി.ടി.പി സ്ഥാനാർഥി രാംപ്രസാദ് ബിജെപി സ്ഥാനാർഥിയായ ശങ്കർലാലിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നത്. 0.7 ശതമാനം വോട്ടാണ് രാജസ്ഥാനിലെ ആദിവാസി മേഖലകളിൽ നിന്ന് ബി.ടി.പി നേടിയത്. രാജസ്ഥാനിൽ അധികാരം നഷ്ടപ്പെട്ട ബിജെപിയും അധികാരത്തിലേക്ക് തിരിച്ചെത്തിയ കോൺഗ്രസും തമ്മിൽ 0.5ശതമാനം വോട്ടിന്റെ മാത്രം വ്യത്യാസമേയുള്ളു എന്ന കണക്കിലാണ് ബി.ടി.പി നേടിയ 0.7 ശതമാനം വോട്ട് പ്രാധാന്യമർഹിക്കുന്നത്. ഇരുപാർട്ടികളുടെയും വോട്ട് ശതമാനത്തിൽ കുറവ് വരുത്താൻ ബി.ടി.പിക്ക് ആയി. 2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ബി.ടി.പി പിറക്കുന്നത്. മഹേഷ് ഭായ് വസാവയെന്ന ഗുജറാത്തിലെ എം.എൽ.എയാണ് പാർട്ടി രൂപീകരിച്ചത്. ഗുജറാത്തിലെ ആദിവാസിമേഖലകളിൽ പാർട്ടി വളരെപ്പെട്ടന്ന് വേരോട്ടം നേടി. ആദിവാസി മേഖലകളിൽ കോൺഗ്രസും ബിജെപിയും പകുത്തെടുത്തിരുന്ന കോട്ടകളിലാണ് ബി.ടി.പി കടന്നുകയറിയത്. ഗുജറാത്തിലും രണ്ട് എം.എൽ.മാർ ബി.ടി.പിക്ക് ഉണ്ട്. Content Highlights: Bhartiya Tribal Party (BTP), Rajastan Election 2018, BJP, Congress
from mathrubhumi.latestnews.rssfeed https://ift.tt/2RXCnYz
via
IFTTT
No comments:
Post a Comment