മാഡ്രിഡ്: കഴിഞ്ഞയാഴ്ച സ്വന്തം മൈതാനത്ത് റയലിനെതിരേ നേടിയ വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ച് റഷ്യൻ ക്ലബ്ബ് സി.എസ്.കെ.എ മോസ്കോ. ബുധനാഴ്ച റയലിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് സി.എസ്.കെ.എ മോസ്കോ റയലിനെ നാണംകെടുത്തി. ചാമ്പ്യൻസ് ലീഗ് ജേതാക്കളെ നിഷ്പ്രഭരാക്കിയ മത്സരമാണ് സി.എസ്.കെ.എ മോസ്കോ കാഴ്ചവെച്ചത്. റയലിനെ ഹോം മത്സരത്തിലും ഇപ്പോൾ എവേ മത്സരത്തിലും മുട്ടുകുത്തിക്കാൻ അവർക്കായി. 37-ാം മിനിറ്റിൽ ഫയോദൊർ ചലോവ് ആണ് സാന്തിയാഗോ ബെർണബ്യൂവിൽ റയലിനെ ഞെട്ടിച്ച് ആദ്യം വല കുലുക്കിയത്. റയൽ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറിയ ചലോവിന്റെ ഇടംകാലൻ ഷോട്ട് തടുക്കാൻ ഗോൾ കീപ്പർക്കായില്ല. 43-ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിനൊടുവിൽ കുർട്ടോയ്സിന്റെ കാലിൽ തട്ടി ഉയർന്ന പന്ത് ജോർജി ഷെന്നിക്കോവ് വലിയിലെത്തിച്ചു. റയലിനായി വിനിഷ്യസ് ജൂനിയറും മാർക്കോ അസെൻസിയോയും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കീപ്പർ അകിൻഫീവ് പലപ്പോഴും വില്ലനായി. അസെൻസിയോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഗാരെത് ബെയ്ൽ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, റാഫേൽ വരാൻ എന്നിവരെ കൂടാതെയാണ് റയൽ കളത്തിലിറങ്ങിയത്. 73-ാം മിനിറ്റിൽ ആർണർ സിഗുസൺ, റയലിന്റെ പരാജയം പൂർത്തിയാക്കി. പത്തുവർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റയൽ ചാമ്പ്യൻസ് ലീഗിൽ ഹോം, എവേ മത്സരങ്ങളിൽ തോൽവി അറിയുന്നത്. തോറ്റെങ്കിലും ആറു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി റയൽ നോക്കൗട്ടിൽ കടന്നു. Content Highlights: cska dumped out of europe despite stunning win at real madrid
from mathrubhumi.latestnews.rssfeed https://ift.tt/2BdzcoG
via
IFTTT
No comments:
Post a Comment