ന്യൂഡൽഹി: കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെനിർണയിക്കാൻഫോണിലൂടെ വോട്ടെടുപ്പ് നടത്തി രാഹുൽ ഗാന്ധി. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ശരിയായ പൾസറിയാൻ വേണ്ടിയാണ് താഴേക്കിടയിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് ഇത്തരമൊരു കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോൾ പദ്ധതി രാഹുൽ ഗാന്ധി ആവിഷ്കരിച്ചത്. കഴിഞ്ഞ ദിവസം ചത്തീസ്ഗഢിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും 7.3 ലക്ഷം പാർട്ടി പ്രവർത്തകർക്കാണ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷ ഫോൺ സന്ദേശം ലഭിക്കുന്നത്. പാർട്ടിയുടെ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനുവേണ്ടി പ്രയത്നിച്ച പ്രവർത്തകർക്ക് അഭിവാദ്യവും അനുമോദനവും അർപ്പിക്കുന്ന സന്ദേശത്തിൽ ഒരു പ്രധാന ചോദ്യമാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്. ആരായിരിക്കണം മുഖ്യമന്ത്രി. ഒരു പേര് മാത്രം നിർദേശിക്കുക എന്നും സന്ദേശത്തിൽ പറയുന്നു. നിങ്ങൾ നിർദേശിക്കുന്ന പേരുകൾ അറിയുന്ന ആൾ ഞാൻ(രാഹുൽ ഗാന്ധി) മാത്രമായിരിക്കുമെന്നും പാർട്ടിയിലെ മറ്റാരും ഇതറിയില്ലെന്നും ബീപ് ശബ്ദത്തിനു ശേഷം സംസാരിക്കൂ എന്നും സന്ദേശത്തിൽ പറയുന്നു. ഈ കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ ലഭിക്കുന്ന ഡേറ്റ അനുസരിച്ചായിരിക്കും രാഹുലിന്റെ തീരുമാനം. "ഇതിനു വേണ്ടിയാണ് തങ്ങളിത്രയും കാലം കാത്തിരുന്നത്. ഇതാണ് പുതിയ കോൺഗ്രസ്സ്. ആദ്യം അടിത്തട്ടിലെ പ്രവർത്തകരെ കേൾക്കുക എന്നതാണ് പുതിയ കോൺഗ്രസ്സിന്റെ നിലപാട്" എന്ന് ഉന്നത കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു. എംഎൽഎമാർക്കിടയിൽ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്നാണ് തീരുമാനം പാർട്ടി രാഹുലിന് വിട്ടത്. രാഹുൽ തീർത്തും ജനാധിപത്യ രീതിയിൽ അടിത്തട്ടിലെ പാർട്ടി പ്രവർത്തകരിലേക്ക് ഇറങ്ങിചെന്ന് കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. രാജസ്ഥാനിൽ മൂന്നിൽ രണ്ട്വിഭാഗം പുതിയ എംഎൽഎമാരും സച്ചിൻ പൈലറ്റിന്റെപേരാണ് നിർദേശിച്ചത്. മറ്റുള്ളവർ അശോക് ഗേലോട്ട് മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ചത്തീസ്ഗഢിൽ നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്.ഭൂപേഷ് ബാഗേൽ, ടി എസ് സിങ് ഡിയോ, തംരധവാജ് സാഹു എന്നീ പേരുകളാണ് പൊതുവേ ഉയർന്നു കേൽക്കുന്നത്. സാധാരണഗതിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേര് നിർദേശിക്കുക. എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ജനപ്രതിനിധികളുടെ നിർദേശങ്ങളിൽ ഏകോപനമുണ്ടാകത്തതിനെത്തുടർന്നാണ് പുതിയ തീരുമാനം. content highlights:Rahul gandhi takes secret audio poll to select Chief minister of Chathisgarh,Rajasthan,Madhyapradesh
from mathrubhumi.latestnews.rssfeed https://ift.tt/2zVh43c
via
IFTTT
No comments:
Post a Comment