അസം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

അസം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

ദിസ്പൂർ: കനത്ത സുരക്ഷാസന്നാഹങ്ങളോടെ അസമിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയ്ക്ക് മുൻതൂക്കം. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിച്ച വോട്ടെണ്ണൽ വ്യാഴാഴ്ച അവസാനിക്കും. സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പേപ്പർ ബാലറ്റുകളിലൂടെയാണ് നടന്നത്. ആകെയുള്ള 21,990 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 1950 സീറ്റുകളിൽ ബി.ജെ.പിയും 1150 സീറ്റുകളിൽ കോൺഗ്രസും 425 സീറ്റുകളിൽ അസം ഗണ പരിഷത്തും വിജയിച്ചു. 205 അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളും 235 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീറ്റുകളും ബി.ജെ.പി നേടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് 55 സീറ്റകുളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. ഡിസംബർ അഞ്ച് ,പത്ത് തീയതികളിൽ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 16 ജില്ലകളിലും രണ്ടാംഘട്ടത്തിൽ 10 ജില്ലകളിലുമാണ് വോട്ടെടുപ്പ് നടന്നത്. 82 ശതമാനത്തോളമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം. 78,000 ത്തോളം പേർ ജനവിധി തേടുന്ന തിരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ്, ബോഡോലാൻഡ് പീപ്പിൾ ഫ്രണ്ട്, അസം ഗണ പരിഷത്, ഓൾ ഇന്ത്യ യുണൈറ്റഡ് ഡിമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ കക്ഷികൾ മത്സരരംഗത്തുണ്ട്. Content Highlights: Assam Panchayat Election: BJP takes big lead,counting underway


from mathrubhumi.latestnews.rssfeed https://ift.tt/2UI8Rrw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages