ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചവരുടെ പട്ടികയിൽ രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ലാൽ സിങ് ആര്യയും. ഗോഹാദ് മണ്ഡലത്തിൽ ഇരുപത്തയ്യായിരം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി രൺവീർ രൺവീർ ജാതവിനോട് ലാൽ സിങ് പരാജയപ്പെട്ടത്. 2017ലാണ് രാജ്യത്തെ തന്നെ ആദ്യത്തെ ഹാപ്പിനസ് വകുപ്പു മന്ത്രിയായി ലാൽ സിങ് ആര്യ നിയമിതനായത്. എന്നാൽ മന്ത്രിയായി തൊട്ടുപിന്നാലെ ലാൽ സിങ് അറസ്റ്റിലായി. 2009 ൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. നിലവിൽ കേസിൽ വിചാരണ നടക്കുകയാണെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ, രാജ്യത്തെ ആദ്യ പശുപരിപാലനവകുപ്പു മന്ത്രി ഒടാറാം ദേവാസി പരാജയപ്പെട്ടിരുന്നു. സിരോഹി മണ്ഡലത്തിൽ മത്സരിച്ച ദേവാസി പതിനായിരം വോട്ടുകൾക്കാണ് സ്വതന്ത്രസ്ഥാനാർഥിയായ സന്യാം ലോധയോടു പരാജയപ്പെട്ടത്. content highlights;Indias first happiness minister lal singh arya loses election
from mathrubhumi.latestnews.rssfeed https://ift.tt/2C83AlQ
via
IFTTT
No comments:
Post a Comment