ന്യൂഡൽഹി: വിവാഹചടങ്ങിനിടെ വെടിയേറ്റ് 14 കാരന് ദാരുണാന്ത്യം. നോയിഡയിലെ ഗോഡി ബച്ചേഡ ഗ്രാമത്തിൽ നടന്ന വിവാഹചടങ്ങിനിടെയാണ് ഗൗരവ് എന്ന കുട്ടി വെടിയേറ്റ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വിവാഹചടങ്ങിനിടെ ആഘോഷം കൊഴുപ്പിക്കാൻ വെടിവെപ്പ് നടത്തുന്നത് ഉത്തരേന്ത്യയിൽ സാധാരണമാണ്. കഴിഞ്ഞദിവസം രാത്രിനടന്ന വിവാഹചടങ്ങിലും ഇത്തരത്തിൽ വെടിവെപ്പ് സംഘടിപ്പിച്ചിരുന്നു. വരനും കൂട്ടരുമാണ് ആഘോഷങ്ങളുടെ ഭാഗമായി വിവാഹവേദിയിൽവച്ച് വെടിയുതിർത്തത്. ഇതിനിടെ ചടങ്ങിൽ പങ്കെടുത്ത ഗൗരവിനും വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് പരാതി നൽകിയതായും വരനടക്കം നാലുപേർക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു. വിവാഹചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റുതെളിവുകളും ലഭിച്ചാൽ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. Content Highlights:boy killed in celebratory firing at wedding in noida
from mathrubhumi.latestnews.rssfeed https://ift.tt/2Leh5Ud
via
IFTTT
No comments:
Post a Comment