തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് യു ഡി എഫ് എം എൽ എമാർ നിയമസഭയ്ക്കു മുന്നിൽ നടത്തുന്ന സത്യഗ്രഹത്തോട് സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു. ശബരിമലയിലെ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യോത്തര വേള ബഹിഷ്കരിക്കുയാണെന്ന തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. എം എൽ എമാരുടെ സമരത്തോട് നിഷേധാത്മകനയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വി എസ് ശിവകുമാർ, എൻ ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് പതിനൊന്നുദിവസമായി നിയമസഭയ്ക്കു മുന്നിൽ സമരം നടത്തുന്നത്. content highlights:opposition walks out question hour
from mathrubhumi.latestnews.rssfeed https://ift.tt/2EiqCIr
via
IFTTT
No comments:
Post a Comment