റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ എംബ്ലത്തിലെ കടുവയെ എല്ലാവരും ശ്രദ്ധിച്ചു കാണും. പക്ഷെ എത്ര പേർക്കറിയാം ആ കടുവയും പനമരവും അർഥം വെക്കുന്നതെന്തെന്ന്. വർത്തമാനകാലത്ത് റിസർവ്ബാങ്ക് നേരിടുന്ന സർക്കാർ സമ്മർദങ്ങളിൽ ഈ എംബ്ലത്തിന് കൂടുതൽ പ്രസക്തിയേറുകയാണ്. ചിഹ്ന ചരിത്രം കേന്ദ്ര ബാങ്ക് എന്ന ആശയം 1926ൽ റോയൽ കമ്മീഷനാണ് മുന്നോട്ടുവെക്കുന്നത്.രൂപയുടെ ഉത്ഭവം, പ്രശ്നവും പരിഹാരവും(Problems of Rupee, origin and solution)എന്ന അംബേദ്കറുടെ പുസതകത്തിൽ നിന്ന് ഊർജമുൾക്കൊണ്ടാണ് അത്തരമൊരാശയം മുന്നോട്ടുവെക്കുന്നത്. സർക്കാറിൽ നിന്ന്കറൻസിയുടെ നിയന്ത്രണത്തെ മോചിപ്പിക്കുക, ബാങ്കിങ് സൗകര്യങ്ങൾരാജ്യവ്യാപകമായി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് റിസർവ്ബാങ്ക് രൂപം കൊള്ളുന്നത് തന്നെ. പനമരവും കടുവയും റിസർവ്ബാങ്കിന്റെ ഔദ്യോഗിക ചിഹ്നമായി മാറുന്നത് യാദൃശ്ചികമല്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വർണനാണയത്തിലും ഔദ്യോഗിക സീലിലും സിംഹവും പനമരവുമാണ്ചിഹ്നം. ആർബിഐ സർക്കാരിന്റേതാണ്താനും. എന്നാൽ സ്വതന്ത്ര സ്ഥാപനമാണ് എന്നത്പ്രതീകാത്മകമായി ചിത്രീകരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പുതിയ എംബ്ലം ആവിഷ്കരിക്കുന്നത്. മാത്രമല്ല ഇന്ത്യൻ അംശം ചിഹ്നത്തിൽ കടന്നുവരേണമെന്ന നിർബന്ധത്തിൽ നിന്നാണ് സിംഹം കടുവയായി മാറുന്നത്. കടുവ ഇന്ത്യയുടെ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിഹ്നമായിരുന്നു. മാത്രമല്ല സിംഹത്തേക്കാൾഅക്കാലങ്ങളിൽ കടുവയായിരുന്നു ഇന്ത്യയിൽകൂടുതലുമുണ്ടായിരുന്നത്. ശക്തിയും ഒന്നത്യവുമുള്ള മൃഗം എന്ന വിശേഷണമുള്ള കടുവ ചിഹ്നം സിന്ധു നദീ തടസംസ്കാരത്തിലും ചോള സാമ്രാജ്യകത്തിലുമെല്ലാം പ്രതീകാത്മകമായി ഉപയോഗിച്ചിരുന്ന ചിഹ്നവുമായിരുന്നു. സിംഹത്തേക്കാൾ അൽപം കൂടി ഇന്ത്യൻ മൃഗമാണ് കടുവ എന്ന ചിന്തയിൽ നിന്നാണ് ചിഹ്നത്തിൽ സിംഹത്തിന് പകരം കടുവ കടന്നു വരുന്നതെന്ന്ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ളവർ പറയുന്നു. അംബേദ്കർ ഉദ്ദേശിച്ചതു പോലുള്ള സർവസ്വതന്ത്രസ്ഥാപനമാകാൻ ബാങ്കിന് പലപ്പോഴും സാധിച്ചിട്ടില്ലെങ്കിലും ദർശനം വ്യക്തമായിരുന്നു. സർക്കാരിനോട് അടുത്തു നിന്ന് പ്രവർത്തിക്കുമ്പോഴും സ്വതന്ത്രമായി തന്നെ നിലകൊള്ളുമെന്നും എന്നാൽ ഇരുകൂട്ടരും ചേർന്നു നിന്ന്ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളണമെന്നതുമായിരുന്നു ബാങ്കിന്റെ രൂപവത്കരണലക്ഷ്യം. 1935 ഫെബ്രുവരി 23ന് ചേർന്ന യോഗത്തിൽ ബോർഡ് കടുവയുടെ രൂപത്തിൽ ചില മാറ്റങ്ങൾ വേണമെന്ന നിർദേശം വെച്ചു.സർക്കാരിന്റെ കറൻസി വകുപ്പ് ഡെപ്യൂട്ടി കൺട്രോളറായിരുന്നജെയിംസ് ബ്രെയിഡ് ടെയ്ലർ കടുവാ ചിത്രത്തിൽ അസംതൃപ്തനുമായിരുന്നു. കടുവ പട്ടിയെപോലിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നൽ. മാത്രമല്ല പനമരം എട്ടുകാലിയെപ്പോലെ തോന്നിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തത്ക്കാലം ചിഹ്നത്തിന്റെ മോടികൂട്ടാൻ കടുവയുടെ അടിയിൽ നിലമെന്ന് തോന്നിക്കുന്ന രീതിയിൽ കട്ടിയുള്ള വര നൽകണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. എന്നാൽ കടുവയ്ക്കും പനമരത്തിനും മാറ്റമുണ്ടായില്ല.ഒറ്റയ്ക്ക് നിൽക്കുന്നത്, സത്യത്തിലൂന്നിയത്, അഭിമാനം തുടങ്ങിയവയാണ് പനമരം പ്രതിനിധീകരിക്കുന്നത്. content highlights:tiger and palm tree in RBI Emblem
from mathrubhumi.latestnews.rssfeed https://ift.tt/2EgV8Cs
via
IFTTT
No comments:
Post a Comment