ന്യൂഡൽഹി: ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതുംഇത് പിടിച്ചെടുക്കുന്നതും മിക്ക ദിവസങ്ങളിലെയും വാർത്തയാണ്. ഷൂവിനകത്തുംഎമർജൻസിക്കകത്തും വസ്ത്രത്തിനുള്ളിലുമായിസ്വർണംകടത്തിയ നിരവധി പേരെയാണ് പലതവണകളായി പിടികൂടിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞദിവസം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ സ്വർണം കടത്തിയ ആളെ ഡൽഹി വിമാനത്താവളത്തിൽ പിടികൂടി. മനുഷ്യവിസർജ്യമെന്ന് തോന്നിക്കുന്നവിധമായിരുന്നു ഈ സ്വർണക്കടത്ത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സ്വർണംപിടിച്ചെടുത്തത്. പുലർച്ചെയോടെ ഡൽഹിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ മുംബൈയിലേക്ക് യാത്ര തുടരുന്നതിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഇതിനിടെ മെറ്റൽ ഡിറ്റക്ടർ നിലയ്ക്കാതെ ബീപ് ശബ്ദം മുഴക്കിയതോടെ ഇയാളെമാത്രം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ദേഹത്തു നിന്ന് മഞ്ഞനിറത്തിലുള്ള പേസ്റ്റ് നിറച്ച പൊതി കണ്ടെടുത്തത്. അരയ്ക്കുതാഴെ ദേഹത്തോട് ചേർന്ന് ടാപ്പ് കൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു പൊതി. തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പൊതി തുറന്നുപരിശോധിച്ചു. എന്നാൽ മനുഷ്യവിസർജ്യമെന്ന് തോന്നിക്കുന്നവിധമുള്ള മഞ്ഞനിറത്തിലുള്ള വസ്തുവാണ് കണ്ടത്. പക്ഷേ, പൊതിയുടെ ഭാരവും യാത്രക്കാരന്റെ പെരുമാറ്റവും ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ഈ പേസ്റ്റ് രൂപത്തിലുള്ള വസ്തു എക്സറേ സ്കാനറുകളിലടക്കം വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവം സ്വർണം തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത പേസ്റ്റ് രൂപത്തിലുള്ള സ്വർണത്തിന് ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റംസ് നിയമപ്രകാരം 20 ലക്ഷത്തിന് മുകളിൽ വിലവരുന്ന സ്വർണമുണ്ടെങ്കിൽ മാത്രമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളു. ഇതിൽകുറഞ്ഞ വില മതിപ്പുവരുന്ന സ്വർണം കൊണ്ടുപോകുന്നവർ അതിനുള്ള ഡ്യൂട്ടി അടച്ചാൽ മതിയാകും. എന്നാൽ പേസ്റ്റ് രൂപത്തിൽ ഡ്യൂട്ടി അടയ്ക്കാതെയാണ് യാത്രക്കാരൻ സ്വർണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണം കസ്റ്റംസിന്റെ കൈവശമുണ്ടെന്നുംമതിയായ ഡ്യൂട്ടി അടച്ചാൽ ഇത് യാത്രക്കാരന് തിരികെ നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. Content Highlights:gold paste seized from delhi airport
from mathrubhumi.latestnews.rssfeed https://ift.tt/2rzQkkc
via
IFTTT
No comments:
Post a Comment