ന്യൂഡഹി: രാജസ്ഥാനിൽ മുഖ്യന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെ അശോക് ഗഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെത്തിയ ഇരുനേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് ചർച്ച നടത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലും ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നുതന്നെ മുഖ്യമന്ത്രിയാരെന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം. KC Venugopal, All India Congress Committee observer for Rajasthan, arrives at Congress President Rahul Gandhis residence in Delhi pic.twitter.com/c6NDSTkMhb — ANI (@ANI) December 13, 2018 രാജസ്ഥാനിലെ മുഖ്യന്ത്രി പദത്തിനായി അശോക് ഗഹ്ലോട്ടും സച്ചിൻ പൈലറ്റും അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ സാധ്യത ഉണ്ടായിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ മാത്രമെ കോൺഗ്രസിന് സാധിച്ചിട്ടുള്ളു. അതിനാൽ തന്നെ കൂട്ടുകക്ഷി സർക്കാരാണ് ഭരണത്തിൽ വരാൻ പോകുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാൻ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗഹ്ലോട്ടിന്റെ വാദം. Ashok Gehlot: Observers have taken everyones opinion, in a peaceful way. Congress President Rahul Gandhi had to take a decision (on Rajasthan CM candidate), observers have arrived in Delhi. A discussion will be held and the decision will be taken today pic.twitter.com/POIhp9jwgp — ANI (@ANI) December 13, 2018 എന്നാൽ ഭൂരിപക്ഷം ലഭികകാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയത് അശോക് ഗഹ്ലോട്ട് വിഭാഗം കാലുവാരിയതുമൂലമാണെന്നാണ് സച്ചിൻ പൈലറ്റ് വാദിക്കുന്നത്. 2013ൽ 22 സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസാണ് ഇപ്പോൾ 99 ൽ എത്തി നിൽക്കുന്നത്. ഇതിന് കാരണം കഴിഞ്ഞ അഞ്ചുവർഷമായി സ്വീകരിച്ച കഠിന പ്രവർത്തനങ്ങളുടെ ഭാഗമായാണ്. അതിന് നേതൃത്വം കൊടുത്തത് താനാണെന്നും അതിനാൽ മുഖ്യമന്ത്രിസ്ഥാനം തനിക്കുതന്നെ വേണമെന്നുമാണ് സച്ചിൻ പൈലറ്റ് വാദിക്കുന്നത്. Congress leader Sachin Pilot arrives at his residence in Delhi; he will meet Congress President Rahul Gandhi later today pic.twitter.com/qOQOd50pMo — ANI (@ANI) December 13, 2018 രണ്ടുപേരും അവരുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. അതിനാൽ തന്നെ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ഇരു നേതാക്കളെയും ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഒരുമിച്ച് യോഗം വിളിക്കും. ഇവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് സംസ്ഥാനത്ത് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായും കൂടിക്കാഴ്ച നടത്തും. ഇതിനെല്ലാം ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക. Content Highlights: Ashok Gehlot, Sachin Pilot, Rajastan CM Post, Rajastan Election, , Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2BhcJqP
via
IFTTT
No comments:
Post a Comment