തിരുവനന്തപുരം: ജീവിതം തുടരാൻ താത്പര്യമില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും സെക്രട്ടേറിയറ്റിന് സമീപം ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണ മൊഴി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മുട്ടട അഞ്ചുമുക്ക് അനുപമ നഗർ ആനൂർ വീട്ടിൽ വേണുഗോപാൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുഗോപാൽ വൈകിട്ടാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ജീവിതം മടുത്തതാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വേണുഗോപാൽ ഡോക്ടർമാരോട് പറഞ്ഞത്. ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം വേണുഗോപാൽ സമരപ്പന്തലിലേക്ക് വരികയായിരുന്നു. പോലീസുകാരും പ്രവർത്തകരും ചേർന്നാണ് പന്തലിൽ കയറാനുള്ള ശ്രമം തടഞ്ഞത്. സമരപ്പന്തലിൽ ബി.ജെ.പി നേതാവ് സി.കെ പത്മനാഭനുൾപ്പെടെയുള്ളവരുണ്ടായിരുന്നു. ബിജെപി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു content highlights:Venugopalan Nairs Dying declaration given to police is out
from mathrubhumi.latestnews.rssfeed https://ift.tt/2QwjXBM
via
IFTTT
No comments:
Post a Comment