കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മുതിർന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമൽനാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.കെ ആന്റണിയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഈ യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിങും പങ്കെടുത്തു.ജ്യോതിരാദിത്യസിന്ധ്യയാണ് കമൽനാഥിന്റെ പേര് യോഗത്തിൽ നിർദേശിച്ചത്. 1968ൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമൽനാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. അൽപസമയത്തിന് ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമൽനാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിലാണ് ചർച്ചകൾ നടന്നത്. ഇരുനേതാക്കളും തമ്മിലുള്ള തർക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്. Our best wishes to Shri @OfficeOfKNath for being elected CM of Madhya Pradesh. An era of change is upon MP with him at the helm. pic.twitter.com/iHJe43AB9v — Congress (@INCIndia) December 13, 2018


from mathrubhumi.latestnews.rssfeed https://ift.tt/2UDI6EZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages