റേഷൻകാർഡിൽ പേരുചേർക്കാൻ ഇനി ആധാർ മതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

റേഷൻകാർഡിൽ പേരുചേർക്കാൻ ഇനി ആധാർ മതി

പാലക്കാട്: റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. വിവാഹം, സ്ഥലംമാറ്റം, വിവരശേഖരണത്തിലെ പിഴവ് എന്നിവയടക്കമുള്ള വിവിധ കാരണങ്ങളാൽ കാർഡിൽ ഉൾപ്പെടാതെപോയ സംസ്ഥാനത്തെ അരലക്ഷത്തിലേറെ അപേക്ഷകർക്ക് ഉത്തരവ് ഗുണകരമാവും. കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽമാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്തുനൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ആർ.സി.എം.എസ്.) ആവശ്യമായ തിരുത്തലുകൾ വരുത്തിയശേഷം നിലവിലെ കാർഡിൽത്തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ, താലൂക്ക് സപ്ലെ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള അധികച്ചെലവും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യം. കാർഡിൽ തിരുത്താം പുതിയ കാർഡ് പ്രിന്റ് ചെയ്തുനൽകാതെ റേഷൻ കാർഡിൽ തിരുത്താവുന്ന സേവനങ്ങൾ; *അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റൽ *അംഗങ്ങളെ ഉൾപ്പെടുത്തൽ * ഇതര സംസ്ഥാന/വിദേശ മലയാളി (എൻ.ആർ.കെ.) സ്ഥിതി മാറ്റുന്നതിനും ഉൾപ്പെടുത്തുന്നതിനും *പാചകവാതക വിവരങ്ങൾ ഉൾപ്പെടുത്താൻ *തൊഴിൽ തിരുത്തൽ *റേഷൻകാർഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റൽ content highlights:ration card, aadhar card


from mathrubhumi.latestnews.rssfeed https://ift.tt/2zWRgDQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages