ഭുവനേശ്വർ:ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്ത്. ലോക നാലാം റാങ്കുകാരായ നെതർലൻഡ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിന്റെ 12-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യ ലീഡെടുത്തു. ഹർമൻപ്രീത് സിങ്ങ് തൊടുത്ത ഷോട്ട് നെതർലൻഡ്സ് പ്രതിരോധം തടുത്തെങ്കിലും ആകാശ്ദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ നെതർലൻഡ്സ് ഒപ്പം പിടിച്ചു. തിയറി ബ്രിങ്ക്മാനായിരുന്നു ഗോൾ സ്കോറർ. അടുത്ത രണ്ട് ക്വാർട്ടറിൽ ഇരുടീമിനും ഗോൾ നേടാനായില്ല. എന്നാൽ 50-ാം മിനിറ്റിൽ മിങ്ക് വാൻ ഡെർ വീർഡെൻ ഇന്ത്യയുടെ ഹൃദയം തകർത്ത് നെതർലൻഡ്സിന് വിജയം സമ്മാനിച്ചു. ലോകകപ്പ് സെമിയിലെത്താനുള്ള 43 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ അവസാനിച്ചു. ഇതിന് മുമ്പ് മൂന്ന് തവണ ലോകചാമ്പ്യൻമാരായ ടീമാണ് നെതർലൻഡ്സ്. ഡിസംബർ 15ന് നടക്കുന്ന സെമിഫൈനലിൽ ബെൽജിയം ഇംഗ്ലണ്ടിനേയും ഓസ്ട്രേലിയ നെതർലൻഡ്സിനേയും നേരിടും. Content Highlights: Mens Hockey World Cup 2018 India lose 1-2 to Netherlands in quarterfinal
from mathrubhumi.latestnews.rssfeed https://ift.tt/2LeJ9Xy
via
IFTTT
No comments:
Post a Comment